ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാൻ തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടില്‍ പങ്കുവച്ച ഒരു വീഡിയോ ഇപ്പോൾ നെറ്റിസൺസിനിടയിൽ ചർച്ചയാകുകയാണ്. അത്രമേൽ കാഴ്ചക്കാരെ അസ്വസ്ഥരാക്കിയ ഒരു വീഡിയോ ആയിരുന്നു അത്. ഒരു രാമായണ മരിച്ചുപോയ തൻെറ കുഞ്ഞിനെ ഉണർത്താൻ ശ്രമിക്കുന്ന വീഡിയോ ആയിരുന്നു അത്. Mother elephant tries to wake up her dead baby video
കരയിലെ ഏറ്റവും വലിയ ജീവിയുടെ ആത്മബന്ധത്തെ ഈ കാഴ്ച സമൂഹ മാധ്യമ ഉപയോക്താക്കളെഎല്ലാം ദുഃഖത്തിലാഴ്ത്തി. വീഡിയോ പങ്കുവച്ച് കൊണ്ട് പ്രവീണ്‍ കുറിച്ചതിങ്ങിനെ:
, ‘അമ്മയാനയ്ക്ക് തന്‍റെ കുഞ്ഞിന്‍റെ മരണം മനസിലാക്കാന്‍ കഴിഞ്ഞില്ല. അവള്‍ കുറച്ച് സമയത്തേക്ക് ശരീരം വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചു. ചിലപ്പോള്‍ ദിവസങ്ങളോളം. അവർ നമ്മളെ പോലെയാണ്. വളരെ മനുഷ്യത്വമുള്ളവര്‍.’
വീഡിയോയില്‍ അമ്മയാന തന്‍റെ മരിച്ച് കിടക്കുന്ന കുഞ്ഞിനെ മുന്‍ കാല്‍ കൊണ്ടും തുമ്പിക്കൈ കൊണ്ടും എടുത്തുയർത്താന്‍ ശ്രമിക്കുന്നത് കാണാം. ഏറെ നേരം ശ്രമിച്ചിട്ടും കുഞ്ഞ് ഉണരുന്നില്ലെന്ന് കണ്ട് തുമ്പിക്കൈകൊണ്ട് എടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.