web analytics

കണ്ണൂരിൽ അമ്മയും മക്കളും കിണറ്റിൽ മരിച്ച നിലയിൽ

കണ്ണൂർ: അമ്മയെയും രണ്ട് ആൺമക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട്‌ മീൻകുന്നിലാണ് സംഭവം. ഭാമ, മക്കളായ ശിവനന്ദ് (14), അശ്വന്ത് (9) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി മുതൽ അമ്മയെയും മക്കളെയും കാണാതായിരുന്നു. ഇന്ന് രാവിലെയാണ് മൂവരുടെയും മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

പൊന്ന് കുതിക്കുന്നു; സ്വർണവില 70,000 ത്തിനു തൊട്ടരികെ

തിരുവനന്തപുരം: റെക്കോർഡുകൾ തിരുത്തി കുറിച്ച് സ്വർണവില പുതിയ ഉയരത്തിൽ. ഇന്ന് പവന് 1480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണവില സർവകാല റെക്കോർഡായ 69,960 രൂപയിലെത്തി. ഗ്രാമിന് 185 രൂപ കൂടി 8,745 രൂപയാണ് ഇന്നത്തെ വില.

കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 4160 രൂപയാണ് പവന് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8745 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 7200 രൂപയാണ്.

വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്. വില കുത്തനെ ഉയർന്നതോടെ ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 75,500 രൂപയ്ക്ക് മുകളിൽ നൽകണം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img