ഇടുക്കി കട്ടപ്പനയിൽ ജീപ്പിൽ കടത്തിയ സ്ഫോടകവസ്തു കണ്ടെടുത്ത സംഭവത്തിൻ കൂടുതൽ ആളുകളെ അറസ്റ്റ് ചെയ്തു. ജോസഫ് മാത്യു (മനോജ്), മുളക്കൽ വീട്, കൽത്തൊട്ടി, റോയി എബ്രഹാം, കടുപ്പിൽ, കൽത്തൊട്ടി
എന്നിവരെയാണ് പേരെ അറസ്റ്റ് ചെയ്തത്.
ഇവർ 210 ഡിറ്റനേറ്ററുകളും ജെലാറ്റിൻ സ്റ്റിക്കുകളും വാങ്ങിയിരുന്നു. ഇതിൽ 35 ഡിറ്റനേറ്ററുകളും 22 പശയും പിടികൂടിയിട്ടുണ്ട്. സജി വർഗീസ്, ചാറടിയിൽ, വളകോട്, പ്രിൻസ്, വളകോട് എന്നിവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികളുടെ ഈരാറ്റുപേട്ടയിലെ ഗോഡൗണിൽ നടന്ന റെയ്ഡിൽ ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുമുൾപ്പെടെ വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. നടക്കൽ കുഴിവേലിൽ റോഡിലെ ഗോഡൗണിൽ നിന്ന് ഈരാറ്റുപേട്ട പോലീസ് സ്‌ഫോടക വസ്തു ശേഖരം പിടികൂടിയത്. 2604 ജലാറ്റിൻ സ്റ്റിക്ക്, 19000 ഡിറ്റനേറ്റർ, 3350 മീറ്റർ ഫ്യൂസ് വയറുകൾ, ഒരു എയർ ഗൺ എന്നിവയാണ് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം കട്ടപ്പന വണ്ടൻമേടിൽ നിന്ന് സ്‌ഫോടക വസ്തുക്കളുമായി നടയ്ക്കൽ കണ്ടത്തിൽ ഷിബിലിയെയും, കൂട്ടാളിയായ തീക്കോയി സ്വദേശി മുഹമ്മദ് ഫാസിലിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പ്രതികൾ അറസ്റ്റിലാക്കുകയും സ്ഫോടക വസ്തുക്കൾ പിടികൂടുകയും ചെയ്തത്. അനധികൃത പാറമടകളിലേക്ക് വിതരണം ചെയ്യാൻ കർണാടകയിൽ നിന്നും എത്തിച്ചതാണ് സ്ഫോടക വസ്തുക്കൾ.