web analytics

കൊല്ലം തെന്‍മലയില്‍ സദാചാര ഗുണ്ടായിസം: യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു

കൊല്ലം തെന്‍മലയില്‍ യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഇടമണ്‍ സ്വദേശി നിഷാദിനാണ് സദാചാര ഗുണ്ടായിസക്കാരുടെ മര്‍ദനമേറ്റത്. Moral police attack in kollam

വ്യാഴാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം. വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ നിഷാദിനെ ഒരു സംഘം യുവാക്കള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ഇരുമ്പ് കമ്പികൊണ്ടടക്കമാണ് മര്‍ദിച്ചത്. അതിന് ശേഷം വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഈ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.

സംഭവത്തില്‍ ഇടമണ്‍ സ്വദേശികളായ സുജിത്, രാജീവ്, സിബിന്‍, അരുണ്‍ എന്നിവര്‍ അറസ്റ്റിലായി.

കേസില്‍ ഒന്നാം പ്രതിയായ സുജിത്തും മര്‍ദനമേറ്റ യുവാവും തമ്മില്‍ നാലുവര്‍ഷത്തിലധികമായി വ്യക്തിപരമായ പ്രശ്നങ്ങളുണ്ട്.

ഇതിന്‍റെ വൈരാഗ്യം തന്നെയാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് പറയുന്നത്. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ്. ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img