web analytics

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍

ന്യൂഡൽഹി: ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി മോഹൻലാൽ. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് മോഹൻലാൽ പുരസ്കാരം ഏറ്റുവാങ്ങിയത്.

ഇത് ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്.

പുരസ്‌കാര ദാന ചടങ്ങിൽ മോഹൻലാലിനെ അഭിനന്ദിച്ച് രാഷ്ട്രപതി സംസാരിക്കുകയും ചെയ്തു. വേദിയിൽ മോഹൻലാലിന്റെ നാടകമായ കർണഭാരത്തെകുറിച്ചും അവർ പരാമർശിച്ചു.

മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ ജനങ്ങൾ വലിയ സന്തോഷത്തിലാണെന്നും പറഞ്ഞു. വിവിധ ഭാവങ്ങൾ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് പറയുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

അഭിമാനകരമായ നിമിഷത്തിലാണ് നിൽക്കുന്നത്. മൊത്തം മലയാള സിനിമയ്ക്കുള്ള അംഗീകാരം…ഇത്തരമൊരു നിമിഷത്തെക്കുറിച്ച് താൻ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല.

എന്റെ പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ’, പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മോഹൻലാൽ പറഞ്ഞു. കുമാരനാശാന്റെ കവിത വേദിയിൽ ചൊല്ലുകയും ചെയ്തു മോഹൻലാൽ.

‘ഹൃദയപൂര്‍വ്വം’ ഒടിടിയിലേക്ക്

മോഹന്‍ലാൽ- സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രം ‘ഹൃദയപൂര്‍വ്വം’ ഒടിടിയിലേക്ക്. ഓണം റിലീസായി എത്തിയ ചിത്രം വിജയകരമായി തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഒടിടിയിൽ എത്തുന്നത്.

സെപ്റ്റംബര്‍ 26 മുതല്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ ലഭ്യമാവും എന്നാണ് റിപ്പോർട്ട്. ജിയോ ഹോട്‌സ്റ്റാറിലാണ് ചിത്രം സ്ട്രീംചെയ്യുക. ജിയോഹോട്‌സ്റ്റാര്‍ മലയാളം തന്നെയാണ് ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചത്.

സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ സത്യന്‍ അന്തിക്കാട് ചിത്രം ഓഗസ്റ്റ് 28-നാണ് പ്രദര്‍ശനത്തിനെത്തിയത്. തീയേറ്റര്‍ റിലീസ് കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോഴാണ് ഒടിടി സ്ട്രീമിങ് തീയതി പുറത്തു വന്നിരിക്കുന്നത്.

10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു.

കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രത്തില്‍ സിദ്ദീഖ്, ജനാര്‍ദ്ദനന്‍, സംഗീത് പ്രതാപ്‌, സംഗീത, മാളവിക, ബാബുരാജ്, സബിതാ ആനന്ദ്, ലാലു അലക്‌സ്, നിഷാന്‍, സൗമ്യ പിള്ള തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. മറ്റൊരു മകന്‍ അനൂപ് സത്യനാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. നവാഗതനായ ടി.പി. സോനു ആണ് തിരക്കഥ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ. രാജഗോപാല്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിട്ടുണ്ട്.

ഗാനരചന: മനു മഞ്ജിത്ത്, സംഗീതം: ജസ്റ്റിന്‍ പ്രഭാകര്‍, കലാസംവിധാനം: പ്രശാന്ത് നാരായണന്‍, മേക്കപ്പ്: പാണ്ഡ്യന്‍, കോസ്റ്റ്യൂം: സമീറ സനീഷ്,

സഹസംവിധായകര്‍: ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രന്‍, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷന്‍ മാനേജര്‍: ആദര്‍ശ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, സ്റ്റില്‍സ്: അമല്‍ സി. സദര്‍.

Summary: Actor Mohanlal received the prestigious Dadasaheb Phalke Award from the President of India.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img