web analytics

ഒരു ക്ഷേത്രം, ഒരു കിണർ, ഒരു ശ്മശാനം എന്ന നിലയിലേക്ക് ഹിന്ദുക്കൾ എത്തണമെന്ന് മോ​ഹൻ ഭാ​ഗവത്

ന്യൂഡൽഹി: ഹിന്ദുക്കൾക്കിടയിലെ ജാതി വേർതിരിവ് അവസാനിപ്പിക്കണമെന്ന് ആർ എസ് എസ് മേധാവി മോ​ഹൻ ഭാ​ഗവത്.

ഹിന്ദു വിഭാഗങ്ങൾ ഒറ്റക്കെട്ടായി മുന്നേറണമെന്നും അലിഗഡിൽ ആർഎസ്എസ് പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവെ മോ​ഹൻ ഭാ​ഗവത് ആഹ്വാനം ചെയ്തു.

ഒരു ക്ഷേത്രം, ഒരു കിണർ, ഒരു ശ്മശാനം എന്ന നിലയിലേക്ക് ഹിന്ദുക്കൾ എത്തണമെന്നും മോ​ഹൻ ഭാ​ഗവത് പറഞ്ഞു. വിവിധ ജാതികൾ ചേർന്ന് ഒരുമിച്ച് ഉത്സവങ്ങൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മൂല്യങ്ങളാണ് ഹിന്ദു സമൂഹത്തിന്റെ അടിസ്ഥാനമെന്നും പാരമ്പര്യത്തിലും സാംസ്കാരിക മൂല്യങ്ങളിലും സദാചാര തത്വങ്ങളിലും അടിസ്ഥാനമാക്കിയുള്ള സമൂഹം കെട്ടിപ്പടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും സ്വയം സേവകൻമാരുടെ പ്രവർത്തനം വ്യാപിപ്പിക്കണം. ഐക്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പരത്തണം, കുടുംബമായിരിക്കണം സമൂഹത്തിന്റെ ആധാരശില. ദേശീയതയും ഐക്യവും വളർത്താൻ ഉത്സവാഘോഷങ്ങൾ ഒരുമിച്ചു നടത്തണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

ആർഎസ്എസിലും ബിജെപിയിലും ജാതി വേർതിരിവുണ്ടെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന പ്രധാന വിമർശനം. ഇരു സംഘടനകളും ഉന്നത ജാതിക്കാർക്കു കൂടുതൽ പരിഗണന നൽകുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.

ബിജെപി ജാതി സെൻസസിനു എതിരു നിൽക്കുന്നത് അതുകൊണ്ടാണെന്നും പ്രതിപക്ഷ പാർട്ടികളടക്കം വിമർശനമുയർത്തുന്ന സാഹചര്യത്തിലാണ് മോ​ഹൻ ഭാ​ഗവതിൻ്റെ ആഹ്വാനം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img