web analytics

ഇടുക്കിയിൽ നിന്നും കാണാതാകുന്ന മൊബൈൽ ഫോണുകൾ സംസ്ഥാനം കടക്കുന്നു; പിന്നിൽ ഇവർ…..

ഇടുക്കിയിൽ നിന്നും കാണാതാകുന്ന മൊബൈൽ ഫോണുകൾ സംസ്ഥാനം കടക്കുന്നു

ഹൈറേഞ്ചിലെ വിവിധ നഗരങ്ങളിൽ മൊബൈൽ ഫോണുകൾ മോഷണം പോകുന്നത് പതിവാകുന്നു.

ഇടക്കാലത്ത് അപൂർവമായിരുന്ന ഫോൺ മോഷണം മറുനാടൻ തൊഴിലാളികളുടെ സാനിധ്യം കൂടുതലുള്ള പ്രദേശങ്ങളിലാണ് വർധിക്കുന്നത്.

ഫോണിന്റെ സ്‌ക്രീൻ ലോക്കും, പാസ്വേർഡും മറന്നു പോയെന്നും അത് അഴിച്ചുതരാൻ സഹായിക്കണം എന്നും ആവശ്യപ്പെട്ട് ഞായറാഴ്ചകളിൽ നഗരത്തിലെ ഫോൺ സർവീസ് സെന്ററുകളിൽ മറുനാടൻ തൊഴിലാളികൾ എത്താറുണ്ട്.

സമയമെടുക്കും എന്ന് പറയുന്നതോടെ ഇവർ ഫോണുമായി കടന്നുകളയുകയാണ് പതിവ്. സംശയം ഉള്ളവർ എത്തിയാൽ പോലീസുമായി ബന്ധപ്പെടണമെന്ന് ഫോൺ സർവീസ് സെന്ററുകൾക്ക് പോലീസ് നിർദേസം നൽകിയിട്ടുണ്ട്.

തിരികെപ്പിടിച്ച് വണ്ടൻമേട് പോലീസ്

നഷ്ടപ്പെട്ട രണ്ടു ഫോണുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വണ്ടൻമേട് പോലീസ് തിരിച്ചെടുത്തു നൽകിയത്. വണ്ടൻമേട് സ്വദേശിനി ആനിയുടെ ഫോൺ മധ്യപ്രദേശിൽ നിന്നാണ് കണ്ടെത്തി നൽകിയത്.

മോഷ്ടാവ് വിറ്റഴിച്ച ഫോൺ കൈവശം വെച്ചയാളെ ഐ.എം.ഇ.ഐ. നമ്പരിന്റെ സഹായത്തോടെ കണ്ടെത്തിയ പോലീസ് കൈവശക്കാരനെ സമർദ്ദത്തിലാക്കി തിരികെ എത്തിക്കുകയായിരുന്നു.

ഇത്തരത്തിൽ നഷ്ടപ്പെട്ട മറ്റൊരു ഫോൺ തമിഴ്നാട്ടിൽ നിന്നും വണ്ടൻമേട് പോലീസ് വീണ്ടെടുതത്തിരുന്നു. സി.ഐ. ഷൈൻകുമാറിന്റെ നിർദേശത്തെ തുടർന്ന് സി.പി.ഒ. അരുൺ ആർ.നായരാണ് ഫോൺ കണ്ടെത്തിയത്.

ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ ഇക്കാര്യങ്ങൾ ചെയ്യണം.

ഉടൻ പരാതി രജിസ്റ്റർ ചെയ്യണം. കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ-ആപ്പ് വഴിയോ, തുണ വെബ് പോർട്ടൽ വഴിയോ, പോലീസ് സ്റ്റേഷനിൽ നേരിട്ടോ നിങ്ങൾക്ക് പരാതി നൽകാം.

ഐ.എം.ഇ.ഐ. നമ്പർ കൃത്യമായി രേഖപ്പെടുത്തണം , സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക , www.ceir.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക വഴി നിങ്ങളുടെ നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്യുക .

ഈ വെബ്‌സൈറ്റിൽ ചുവന്ന നിറത്തിലുള്ള ബട്ടനിൽ Block Stolen/Lost Mobile എന്ന ഓപ്ഷൻ കാണാം.

അതിൽ പരാതിയുടെ കോപ്പി, തിരിച്ചറിയൽ രേഖ ഏതെങ്കിലും, ഫോൺ വാങ്ങിയതിന്റെ ഇൻവോയ്‌സ് തുടങ്ങിയ രേഖകളുടെ പിൻബലത്തോടെ അപേക്ഷ സമർപ്പിച്ചാൽ വൈകാതെതന്നെ നിങ്ങൾ നൽകിയ ഐ.എം.ഇ.ഐ. നമ്പർ (മൊബൈൽ നമ്പർ) ബ്ലോക്ക് ചെയ്യപ്പെടും.

പിന്നീട് ഒരു സിം കാർഡും ഈ ഫോണിൽ പ്രവർത്തിക്കുകയില്ല, നഷ്ടമായ സ്മാർട്ട് ഫോണിൽ സ്വകാര്യ വിവരങ്ങൾ ഉണ്ടെങ്കിൽ അവ നിങ്ങൾക്കുതന്നെ ഡിലീറ്റ് ചെയ്യാൻ https://www.google.com/android/find/ എന്ന ഗൂഗിൾ ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

നഷ്ടമായ ഫോണിൽ സൈൻ ഇൻ ചെയ്യാൻ ഉപയോഗിച്ചിരുന്ന അക്കൗണ്ട് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ പേജിൽ ലോഗിൻ ചെയ്യുക.

ഫോൺ റിങ്ങ് ചെയ്യിക്കാനും ലോക്ക് ചെയ്യുവാനുമുള്ള മാർഗ്ഗങ്ങൾ ഈ പേജിൽ കാണാൻ കഴിയും. കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷൻ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ പൂർണമായി ഡിലീറ്റ് ചെയ്യാനും സംവിധാനമുണ്ട്.

നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ച ഗൂഗിൾ അക്കൗണ്ട് സൈൻ ഇൻ ചെയ്തിരുന്നാൽ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ.

എറണാകുളം – നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസിലെ ദുർഗന്ധം വമിക്കുന്ന വൃത്തിഹീനമായ ശുചിമുറി വീഡിയോ എടുത്തു; യാത്രക്കാരനെ ബലംപ്രയോഗിച്ച് പുറത്താക്കി ടിടിഇ: വീഡിയോ

spot_imgspot_img
spot_imgspot_img

Latest news

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

മൊണാലിസയ്ക്ക് ‘17 വയസേ ഉള്ളൂ’ … സിപിഎം നേതാക്കളുടെ സാന്നിധ്യവും ചർച്ചയാകുന്നു

മൊണാലിസയ്ക്ക് ‘17 വയസേ ഉള്ളൂ’ … സിപിഎം നേതാക്കളുടെ സാന്നിധ്യവും ചർച്ചയാകുന്നു തിരുവനന്തപുരം:...

ദുബായിൽ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം: താമസകെട്ടിടത്തിന് മുകളിൽ ഡ്രോൺ പതിച്ചു; ക്രീക്ക് ഹാർബറിൽ സുരക്ഷാ മുൻകരുതൽ

ദുബായിൽ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം ഗൾഫ് മേഖലയിൽ വലിയ ആശങ്ക പടർത്തിക്കൊണ്ട് യുണൈറ്റഡ്...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

നിങ്ങൾ ആ രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്ക്; എം.വി ഗോവിന്ദനോട് പി.സി ജോര്‍ജ്

നിങ്ങൾ ആ രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്ക്; എം.വി ഗോവിന്ദനോട് പി.സി...

മണിപ്പൂരിൽ വീണ്ടും സംഘർഷം; നാഗാ–കുക്കി വിഭാഗങ്ങൾ ഏറ്റുമുട്ടി, 20 യുവാക്കളെ തട്ടിക്കൊണ്ടുപോയി

മണിപ്പൂരിൽ വീണ്ടും സംഘർഷം; നാഗാ–കുക്കി വിഭാഗങ്ങൾ ഏറ്റുമുട്ടി, 20 യുവാക്കളെ തട്ടിക്കൊണ്ടുപോയി മാസങ്ങളോളം...

Related Articles

Popular Categories

spot_imgspot_img