web analytics

പള്ളിയിൽ മോഷണത്തിനിടെ മൊബൈൽ അബദ്ധത്തിൽ വീണത് ഭണ്ഡാരത്തിൽ; വാഴക്കുളത്ത് കള്ളനു കിട്ടിയത് എട്ടിന്റെ പണി…!

പള്ളിയിൽ മോഷണത്തിനിടെ മൊബൈൽ അബദ്ധത്തിൽ വീണത് ഭണ്ഡാരത്തിൽ; വഴക്കുളത്ത് കള്ളനു കിട്ടിയത് എട്ടിന്റെ പണി.

വാഴക്കുളം: ഭണ്ഡാരത്തില്‍നിന്ന് പണം കവരാനായി എത്തിയ മോഷ്ടാവ് കുടുങ്ങിയത് അപ്രതീഷിതമായി. ആരക്കുഴ സെയ്ന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയിൽ ബുധനാഴ്ച പുലര്‍ച്ചെ ഒന്നിനാണ് സംഭവം.

സംഭവം ഇങ്ങനെ:

മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം മുടവൂര്‍ വെട്ടിക്കാക്കുടിയില്‍ മുരളി (46) ആണ് പിടിയിലായത്. മോഷണ ശ്രമത്തിനിടെ കള്ളന്റെ മൊബൈല്‍ ഫോണ്‍ അബദ്ധത്തില്‍ ഭണ്ഡാരത്തിലേക്ക് വീണതോടെയാണ് പണി പാളിയത്.

ഫോണെടുക്കാന്‍ മറ്റുവഴിയില്ലാതായതോടെ തൂമ്പ ഉപയോഗിച്ച് ഭണ്ഡാരം തകര്‍ക്കാന്‍ ശ്രമം തുടങ്ങി. ഈ ശബ്ദം കേട്ട് സമീപവാസികള്‍ ഉണരുകയും മോഷ്ടാവിനെ കൈയോടെ പിടികൂടുകയും ചെയ്തു.

ഇറ്റത്‌ കൂടാതെ, കാന്തം ഉപയോഗിച്ച് മലേക്കുരിശുപള്ളിയുടെ താഴെയും പള്ളിയുടെ മുന്‍ഭാഗത്തുമുള്ള ഭണ്ഡാരങ്ങളില്‍ നിന്നും പണം കവര്‍ന്നിരുന്നു. ഇതിനിടെയാണ് ഫോണ്‍ വീണതും പ്രതി പിടിയിലാകുന്നതും.

നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img