കൊച്ചി: അന്തരിച്ച സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മക്കളോട് മധ്യസ്ഥനെ നിയോഗിക്കാന്‍ നിർദേശം നൽകി ഹൈക്കോടതി. ഇത് സംബന്ധിച്ച അഭിപ്രായം അറിയിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മരിച്ചയാളോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.(MM Lawrence case; High Court directs appointment of arbitrator)
വിഷയം മക്കള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും സിവില്‍ സ്വഭാവമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. മധ്യസ്ഥതയ്ക്ക് ആരുവേണമെന്ന് അന്ന് തീരുമാനിച്ച് അറിയിക്കണമെന്നും ഹര്‍ജിക്കാരോട് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ലോറന്‍സിന്റെ മക്കളായ ആശാ ലോറന്‍സും സുജാതയും സമര്‍പ്പിച്ച ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 21 നായിരുന്നു എം എം ലോറന്‍സിന്റെ അന്ത്യം. മൃതദേഹം നിലവില്‍ എറണാകുളം മെഡിക്കല്‍ കോളേജിന് കൈമാറിയിരിക്കുകയാണ്.