web analytics

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ

കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ ഡോ. എം.കെ.മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.

പൊട്ടാസ്യം ലെവൽ അപകടകരമായ വിധം താഴ്ന്നതിനു പിന്നാലെ മുനീറിന് ഹൃദയാഘാതവുമുണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ വിവിധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണുള്ളത്.

ആരോഗ്യനില ഗുരുതരമാണെങ്കിലും പോസിറ്റീവായ പ്രതികരണങ്ങൾ കാണിക്കുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിട്ടുണ്ട്.

അരവിന്ദ് കെജരിവാള്‍ കേരളത്തില്‍

കോട്ടയം: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ കേരളത്തിലെത്തി. ആയുര്‍വേദ ചികിത്സയുടെ ഭാഗമായാണ് അദ്ദേഹം സംസ്ഥാനത്ത് എത്തിയത്.

കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ മടുക്കക്കുഴി ആയുര്‍വേദ ആശുപത്രിയിലാണ് അരവിന്ദ് കെജരിവാള്‍ ചികിത്സ നടത്തുന്നത്. ബുധനാഴ്ച രാത്രി ഏഴോടെയാണ് കെജരിവാള്‍ കാഞ്ഞിരപ്പള്ളിയില്‍ എത്തിയത്.

കെജരിവാളിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശത്തും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ച കെജരിവാള്‍ കേരളത്തില്‍ ഉണ്ടാകുമെന്നാണ് ലഭ്യമായ വിവരം.

സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതി

ന്യൂഡൽഹി: രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഹാരാഷ്ട്ര ഗവർണർ ആണ് അദ്ദേഹം. 452 വോട്ട് നേടിയാണ് സി.പി.രാധാകൃഷ്ണൻ വിജയിച്ചത്.

7767 പാർലമെന്റംഗങ്ങൾ ആണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. പ്രതിപക്ഷ സ്ഥാനാർഥിയായ സുപ്രീം കോടതി മുൻ ജ‍ഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിക്കു 300 വോട്ട് ആണ് ലഭിച്ചത്.

തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണൻ കോയമ്പത്തൂരിൽ നിന്ന് രണ്ടു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020 മുതൽ രണ്ടു വർഷം കേരളത്തിലെ ബിജെപിയുടെ പ്രഭാരിയായിരുന്നു അദ്ദേഹം. കയർ ബോർഡ് മുൻ ചെയർമാനാണ്.

ജാർഖണ്ഡ് ഗവർണർ സ്ഥാനത്തു നിന്നാണ് സി.പി.രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണറായത്. കൂടാതെ തെലങ്കാനയുടെ അധികച്ചുമതലയും വഹിച്ചിരുന്നു.

ഉപരാഷ്ട്രപതി പദവിയിൽ 2 വർഷം ബാക്കി നിൽക്കെ, ജഗദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് ഒഴിവ് വന്നത്. ജൂലൈ 21നാണ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി പദം രാജിവച്ചത്.

Summary: Indian Union Muslim League leader and Koduvally MLA Dr. M.K. Muneer has been hospitalized following a heart attack. He is currently undergoing treatment at a private hospital in Kozhikode.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img