ഭക്തി പലപ്പോഴും അന്ധമായ പലതും ചെയ്യാൻ നമ്മെ പ്രേരിപ്പിക്കും. അത്തരമൊരു വർത്തയാണിപ്പോൾ പ്യുറത്തുവരുന്നത്. യു പി വൃന്ദാവനിലെ ശ്രീ ബങ്കെ ബിഹാരി മന്ദിറിന്‍റെ ചുമരില്‍ ഉണ്ടായിരുന്ന ഒരു ആനയുടെ ശില്പത്തില്‍ നിന്നും ഇറ്റുവീണിരുന്ന വെള്ളം ശ്രീകൃഷ്ണന്‍റെ പാദങ്ങളിൽ നിന്നുള്ള പുണ്യജലമായ ‘ചരണ്‍ അമൃത്’ ആണെന്ന് കരുതി ഭക്തര്‍ കുടിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. misunderstood; Pilgrims drank water from AC
ഭക്തര്‍ ആനയുടെ ശില്പത്തില്‍ നിന്നും ഇറ്റുവീഴുന്ന വെള്ളത്തിനായി ക്യൂ നില്‍ക്കുന്നതും. ഏറെ നേരം നിന്ന് കൈകുമ്പിളിലേക്ക് വീഴുന്ന ജലം കുടിക്കുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. വീഡിയോ ഇതിനകം 42 ലക്ഷം പേരാണ് കണ്ടത്. പിന്നിട് ഇത് ക്ഷേത്രത്തിലെ ഏസിയില്‍ നിന്നുള്ള വെള്ളമാണെന്ന് തിരിച്ചറിഞ്ഞു.
വീഡിയോയില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം നിരവധി പേര്‍ ‘പുണ്യ ജല’ത്തിനായി കൂട്ടം കൂടി നില്‍ക്കുന്നത് കാണാം. ചിലര്‍ കൈകുമ്പിളില്‍ വെള്ളം ശേഖരിക്കുമ്പോള്‍ മറ്റ് ചില ഭക്തര്‍ പേപ്പര്‍ ഗ്ലാസുകളില്‍ ശേഖരിച്ച വെള്ളം കുടിക്കുന്നതും കാണാം.
വീഡിയോ പകര്‍ത്തുന്നയാള്‍ ഒരു സ്ത്രീയോട് അത് ശ്രീകൃഷ്ണന്‍റെ പാദങ്ങളിൽ നിന്നുള്ള പുണ്യ ജലമല്ലെന്നും എസില്‍ നിന്നുള്ള വെള്ളമാണെന്നും പുരോഹിതന്മാര്‍ അത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും പറയുന്നുണ്ടെങ്കിലും അവര്‍ വെള്ളം കുടിച്ച ശേഷം ചിരിച്ച് കൊണ്ട് നടന്ന് നീങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ക്യൂവില്‍ നില്‍ക്കുന്ന മറ്റുള്ളവരോടും വെള്ളം കുടിക്കരുതെന്നും അത് കുടിക്കുന്നത് അണുബാധയ്ക്ക് കാരണമാകുമെന്നും പറയുന്നുണ്ടെങ്കിലും ഭക്തിയില്‍ അതൊന്നും ശ്രദ്ധിക്കാന്‍ ആളുകൾ തയ്യാറാകുന്നില്ല. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കുറിപ്പുകളുമായി എത്തിയത്.