web analytics

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളില്‍ മാറ്റി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

കെആര്‍ ജ്യോതിലാല്‍, ബിശ്വനാഥ് സിന്‍ബ, പുനീത് കുമാര്‍, കേശവേന്ദ്ര കുമാര്‍, മിര്‍ മുഹമ്മദ് അലി, ഡോ.എസ്.ചിത്ര, അദീല അബ്ദുള്ള തുടങ്ങിയവരെയാണ് വിവിധ ചുമതലകളില്‍ മാറ്റി നിയമിച്ചിരിക്കുന്നത്.

മിര്‍ മുഹമ്മദ് അലി കെഎസ്ഇബി സിഎംഡി ആകും. ബിജു പ്രഭാകര്‍ വിരമിച്ചതിനെ തുടര്‍ന്നാണ് മിര്‍ മുഹമ്മദ് അലിയെ കെഎസ്ഇബി ചെയര്‍മാനാക്കിയത്.

കെആര്‍ ജ്യോതിലാലിനെ ഫിനാന്‍സ് സെക്രട്ടറിയായി നിയമിച്ചു. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് വനം വകുപ്പിന്റെ ചുമതല കൂടി നല്‍കി.

പുനീത് കുമാര്‍ ഐഎഎസ് തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാകും. ഡോ.എസ് ചിത്രയ്ക്ക് ധനവകുപ്പില്‍ നിന്ന് തദ്ദേശ സ്വയംഭരണ വകുപ്പിലേക്കാണ് മാറ്റം ലഭിച്ചത്.

ഒപ്പം അദീല അബ്ദുള്ളയെ വനിതാ ശിശു ക്ഷേമ വകുപ്പിന്റെ ചുമതലയില്‍ നിന്ന് മാറ്റി. കേശവേന്ദ്രകുമാര്‍ ധനവകുപ്പ് സെക്രട്ടറിയാകും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img