കട്ടപ്പനയിൽ നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടർന്ന് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റിയ്ക്ക് മുന്നിൽ ആത്മഹത്യ ചെയ്ത മുളങ്ങാശ്ശേരി സാബു(56) വിന്റെ വീട് സന്ദർശിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. റോഷി അഗസ്റ്റിൻ എത്തിയതോടെ കട്ടപ്പന നഗരത്തിൽ സംഘടിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചു. Minister Roshi Augustine visits the house of Sabu, who committed suicide in front of the bank
ഇതിനിടെ സാബുവിനെ ഭീഷണിപ്പെടുത്തിയ സി.പി.എം. കട്ടപ്പന മുൻ ഏരിയെ സെക്രട്ടറിയും നിലവിലെ ജില്ലാ കമ്മിറ്റി അംഗവുമായ വി.ആർ. സജിയ്ക്കും ബാങ്ക് ജീവനക്കാർക്കുമെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സാബുവിന്റെ ഭാര്യ മേരിക്കുട്ടി രംഗത്തെത്തി.
പി.വി. അൻവർ എം.എൽ.എ.യും സാബുവിന്റെ വീട് സന്ദർശിച്ചു. സാബിവിന് നീതി ഉറപ്പാക്കുമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞപ്പോൾ സഹകരണ മേഖലയിലെ രക്തസാക്ഷിയാണ് സാബുവെന്ന് പി.വി.അൻവർ എം.എൽ.എ. പറഞ്ഞു.
റൂറൽ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് മുന്നിൽ വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാപോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് നീയോഗിച്ചു. കട്ടപ്പന, തങ്കമണി സി.ഐ.മാരുടെ മേൽനോട്ടത്തിൽ രണ്ട് എസ്.ഐ.മാരും ഒരു എ.എസ്.ഐ.യും അടങ്ങിയ ഒൻപത് അംഗസംഘത്തിനാണ് അന്വേഷണച്ചുമതല.