web analytics

സംസ്ഥാനത്ത് പാല്‍ വില കൂട്ടും

സംസ്ഥാനത്ത് പാല്‍ വില കൂട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വര്‍ധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ വില വർധനവുണ്ടാകുമെന്നാണ് മന്ത്രി പറഞ്ഞത്.

മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരം. ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. സഭയില്‍ തോമസ് കെ തോമസ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പാലിന് ഏറ്റവും കൂടുതല്‍ വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കാണെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍ അധികമായിട്ടുള്ള പാല്‍ കുറഞ്ഞ നിരക്കിലാണ് കേരളത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്.

സംസ്ഥാനത്തെ ക്ഷീരവിപണിയില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യം മനസിലാക്കി പാല്‍ വില വര്‍ധന സംബന്ധിച്ച് രൂപീകരിച്ച 5 അംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനകരമായ രീതിയിലുള്ള പാല്‍ വില വര്‍ധനവ് നടപ്പിലാക്കാനുള്ള നടപടി മില്‍മ അധികം വൈകാതെ തന്നെ സ്വീകരിക്കുമെന്നും മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി.

ഈ വർഷത്തിൽ ഒരു ദിവസം 2 .64 ലക്ഷം പാലാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രവര്‍ത്തനത്തിലാണ് മില്‍മയും ക്ഷീരവികസനവകുപ്പും.

2024 -2025 വര്‍ഷത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനപ്പെടുന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തിരുവോണം ബംപര്‍ വിൽപ്പന തകൃതി

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപര്‍ ഭാഗ്യശാലിയെ അറിയാൻ ഇനി പത്തുദിവസം കൂടി. ഇതുവരെ 56,67,570 എണ്ണം ടിക്കറ്റുകളാണ് വിറ്റുപോയത്.

പ്രകാശനം കഴിഞ്ഞ് 50 ദിവസം പിന്നിടുമ്പോള്‍ ഇത്രയധികം വിൽപ്പന നടന്നത്. ഇക്കുറി ഏറ്റവും കുടുതല്‍ ടിക്കറ്റുകള്‍ വിറ്റുപോയത് പാലക്കാട് ജില്ലയിൽ ആണ്. 10,66,720 എണ്ണം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്.

ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനം ജൂലായ് 28-നു ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍വഹിച്ചത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും ലഭിക്കും.

500 രൂപയാണ് ടിക്കറ്റ് വില. ഈ മാസം 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് തിരുവോണം ബംപര്‍ നറുക്കെടുപ്പ് നടക്കുക.

Summary: Kerala is set to witness a milk price hike soon, announced Minister J. Chinchu Rani. The increase will benefit dairy farmers, with Milma finalizing the procedures for the revision.



spot_imgspot_img
spot_imgspot_img

Latest news

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യാന്തര അവയവ മാഫിയയുടെ സാന്നിധ്യം...

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

Other news

അയർലണ്ടിൽ നടക്കുന്ന മൂന്നിൽ ഒന്നു കുറ്റകൃത്യങ്ങൾക്കും പിന്നിൽ ഈ ഒരൊറ്റ കാരണം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്…!

അയർലണ്ടിൽ നടക്കുന്ന മൂന്നിൽ ഒന്നു കുറ്റകൃത്യങ്ങൾക്കും പിന്നിൽ ഈ ഒരൊറ്റ കാരണം;...

ആരോഗ്യ രംഗത്ത് എ.ഐ വിപ്ലവം

ആരോഗ്യ രംഗത്ത് എ.ഐ വിപ്ലവം ബെർലിൻ: ഓരോ വ്യക്തികളിലും അവർക്ക് വരാൻ സാധ്യതയുള്ള...

ഇതെന്ത് അപ്‌ഡേഷൻ…..? ആപ്പിളിന്‍റെ പുതിയ സോഫ്റ്റ്​വെയര്‍ അപ്ഡേറ്റിന് രൂക്ഷ വിമർശനവുമായി ആരാധകർ; കാരണം ഇതാണ്….

ഇതെന്ത് അപ്‌ഡേഷൻ…..? ആപ്പിളിന്‍റെ പുതിയ സോഫ്റ്റ്​വെയര്‍ അപ്ഡേറ്റിന് രൂക്ഷ വിമർശനവുമായി ആരാധകർ;...

കോവിഡ് വാക്സിനുകൾ ഫലപ്രദമല്ലെന്ന് സമ്മതിച്ച് ശാസ്ത്രജ്ഞർ

കോവിഡ് വാക്സിനുകൾ ഫലപ്രദമല്ലെന്ന് സമ്മതിച്ച് ശാസ്ത്രജ്ഞർ ന്യൂയോർക്ക്: കോവിഡ് മഹാമാരിക്കെതിരെ ലോകം ഏറ്റെടുത്ത...

തകര്‍ന്നുവീണ വിമാനത്തില്‍ ‘സ്‌പേസ് എക്‌സ്’ ലോഗോയുള്ള പാക്കറ്റുകൾ….തുറന്നപ്പോൾ കണ്ട കാഴ്ച…!

തകര്‍ന്നുവീണ വിമാനത്തില്‍ 'സ്‌പേസ് എക്‌സ്' ലോഗോയുള്ള പാക്കറ്റുകൾ ബ്രസീലിലെ കൊറൂറിപ്പിൽ നടന്ന വിമാനാപകടം...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യ...

Related Articles

Popular Categories

spot_imgspot_img