web analytics

തൃപ്പൂണിത്തുറയിലെ 15 കാരന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

ജനുവരി 15നാണ് മിഹിർ അഹമ്മദ് ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്

തിരുവനന്തപുരം: തൃപ്പൂണിത്തുറയിൽ റാഗിങിനെ തുടർന്ന് 15 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി സ്വീകരിക്കേണ്ട മേൽ നടപടികൾ എന്തൊക്കെയെന്ന് നിർദ്ദേശിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എറണാകുളം തിരുവാണിയൂർ ഗ്ലോബൽ സ്കൂൾ വിദ്യാർത്ഥി മിഹിർ അഹമ്മദ് ആണ് ആത്മഹത്യ ചെയ്തത്.(Mihir Ahammed Death; Minister V Sivankutty ordered investigation)

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഓരോ സ്കൂളും സംസ്ഥാന സർക്കാരിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങിക്കുന്നവയാണ്. അവിടെ പഠിക്കുന്ന എല്ലാ കുട്ടികളും കേരളത്തിന്റെ മക്കളാണ്. സംസ്ഥാനത്തെ ഏതെങ്കിലും സ്കൂളിൽ സമൂഹനന്മയ്ക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്താനും തടയാനും സ്ഥാപനത്തിന് എതിരെ അടക്കം ശക്തമായ നടപടിയെടുക്കാനും നിയമഭേദഗതി ആവശ്യമെങ്കിൽ അക്കാര്യം പരിഗണിക്കുമെന്നും മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.

ജനുവരി 15നാണ് മിഹിർ അഹമ്മദ് ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്. മകൻ റാഗിങിന് ഇരയായെന്നും മകന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടു വരണമെന്നും ആണ് കുടുംബത്തിന്റെ ആവശ്യം.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

ആത്മീയതയുടെ പ്രശാന്ത സാഗരം വിടവാങ്ങി; പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു

പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു. ആത്മീയ ധ്യാന ഗുരു ഫാദർ...

വയോധികയെ വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന സംശയം

കൊച്ചി:ഇടപ്പള്ളിയിൽ വയോധികയെ വീടിനുള്ളിൽ രക്തം വാർന്ന നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

മകൾക്കും ഭാര്യയ്ക്കും മുന്നിലിട്ട് യാത്രക്കാരനെ തല്ലിച്ചതച്ച് പൈലറ്റ്; നടപടിയെടുത്ത് എയർ ഇന്ത്യ

മകൾക്കും ഭാര്യയ്ക്കും മുന്നിലിട്ട് യാത്രക്കാരനെ തല്ലിച്ചതച്ച് പൈലറ്റ്; നടപടിയെടുത്ത് എയർ ഇന്ത്യ ഡൽഹി...

ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനം ഇന്നെന്ന് റിപ്പോര്‍ട്ട്

ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനം ഇന്നെന്ന് റിപ്പോര്‍ട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഈ...

മ്ലാവ് ഇറച്ചി മുളകിട്ട് വറ്റിച്ചു; വേട്ടക്കേസിൽ രണ്ടുപേർ വനംവകുപ്പ് പിടിയിൽ

മ്ലാവ് ഇറച്ചി മുളകിട്ട് വറ്റിച്ചു; വേട്ടക്കേസിൽ രണ്ടുപേർ വനംവകുപ്പ് പിടിയിൽ ഇടുക്കി: ഇടുക്കി...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

Related Articles

Popular Categories

spot_imgspot_img