web analytics

രഹസ്യസ്വഭാവമുള്ള വിവരങ്ങൾ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി: 20 ജീവനക്കാരെ പിരിച്ചുവിട്ട് മെറ്റ

20 ജീവനക്കാരെ പിരിച്ചുവിട്ട് ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ. വരുംദിവസങ്ങളില്‍ ഇനിയും പിരിച്ചുവിടലുണ്ടായേക്കാമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അടുത്തിടെ നടത്തിയ അന്വേഷണത്തിൽ 20 പേര്‍ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ പുറത്തുവിടരുതെന്ന് മെറ്റയില്‍ പുതിയതായി ജോലിക്ക് ചേരുന്നവര്‍ക്ക് നിർദേശം നൽകാറുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് എതിരേ കര്‍ശന നടപടിയാണ് കമ്പനി സ്വീകരിക്കാറുള്ളത്. ഇനിയും രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ചോര്‍ന്നാല്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മെറ്റയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

അടുത്തിടെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാത്തതിന്റെ പേരില്‍ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ മെറ്റ തീരുമാനിച്ചിരുന്നു.അതേസമയം, മെറ്റയിലെ ജീവനക്കാരുടെ ആത്മവിശ്വാസം കെടുത്തുന്ന നടപടികളാണ് അടുത്തിടെ കമ്പനി സ്വീകരിച്ചുവരുന്നതെന്നും വിമർശനമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img