web analytics

മൂവാറ്റുപുഴ ബാർ അസോസിയേഷൻ അംഗം അഡ്വ. പി. ജി. സുരേഷ്കുമാർ അന്തരിച്ചു

മൂവാറ്റുപുഴയുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് ഒരുകാലത്തെ നിറസാന്നിദ്ധ്യമായിരുന്ന കടാതി പള്ളിപ്പാട്ട് വീട്ടിൽ അഡ്വ. പി. ജി. സുരേഷ്കുമാർ അന്തരിച്ചു. Member of Muvattupuzha Bar Association Adv. P. G. Suresh Kumar passed away

69 വയസ്സായിരുന്നു. കാക്കനാട് സൺറൈസ് ഹോസ്പിറ്റലിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എറണാകുളത്തായിരുന്നു താമസം.

മൂവാറ്റുപുഴ നഗരസഭ കൗൺസിലർ, മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് ചെയർമാൻ, മേള ഫൈൻ ആർട്ട്സ് സൊസൈറ്റി പ്രസിഡൻ്റ്, മ്യൂസിക് ക്ലബ് പ്രസിഡൻ്റ്, അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി സെക്രട്ടറി തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.

മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്ന ഇദ്ദേഹം സി. പി. ഐ. (എം) ഏരിയ കമ്മിറ്റിയംഗം, സി. ഐ. ടി. യു. ഏരിയ സെക്രട്ടറി, സി. പി. ഐ. (എം) മുനിസിപ്പൽ നോർത്ത് ലോക്കൽ സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്. കൂടാതെ ചെത്ത് തൊഴിലാളി യൂണിയൻ, മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ തുടങ്ങി സംഘടനാ – ട്രേഡ് യൂണിയൻ രംഗങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു പി. ജി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന സുരേഷ്കുമാർ.

ഭാര്യ: ലാലി (റിട്ടയേർഡ് റിസർവ് ബാങ്ക് ഉദ്യോഗസ്ഥ). മകൻ: നിതിൻ (ഐ. ടി. പ്രൊഫഷണൽ). മരുമകൾ: പ്രീതി. സഹോദരൻ പി.ജി. രാജഗോപാൽ (വാരപ്പെട്ടി), പി. ജി. ശ്രീലത (എറണാകുളം)

ഭൗതികശരീരം ഇന്ന് (25-8-2024, ഞായർ) ഉച്ചയ്ക്ക് ശേഷം 2:30 ഓടെ കടാതിയിലെ വീട്ടിൽ കൊണ്ടുവരും. സംസ്കാരം നാളെ (26-8-2024, തിങ്കൾ) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img