ദില്ലി : ക്രിമിനൽ ചട്ടങ്ങൾ ഭേദഗതി ചെയ്ത് പാർലമെന്റ് പാസാക്കിയ ഭാരതീയ ന്യായ സംഹിതയിൽ ഡോക്ടർമാർക്ക് ശിക്ഷയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പാർലമെന്റിൽ പുതിയ ബിൽ അവതരിപ്പിക്കുമ്പോഴാണ് ഇത് വെളിപ്പെടുത്തിയത്. എന്നാൽ ഡോക്ടർമാരുടെ അശ്രദ്ധയ്ക്ക് രണ്ട് വർഷം വരെ ശിക്ഷയെന്ന് നിയമം പറയുന്നു. പാർലമെന്റ് പാസാക്കിയതിന് പിന്നാലെ നിയമം പൊതുജനങ്ങൾക്കായി പരസ്യപ്പെടുത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.ചികിത്സക്കിടെ അശ്രദ്ധമൂലം രോഗി മരണപ്പെട്ടാൽ ഡോക്ടർമാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നത് ഒഴിവാക്കിയെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. കേസുകളിൽനിന്ന് ഡോക്ടർമാരെ ഒഴിവാക്കണമെന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അഭ്യർത്ഥന മാനിച്ചാണ് നടപടിയെന്നും അദേഹം വ്യക്തമാക്കി. എന്നാൽ ഭാരതീയ ന്യായ സംഹിത പ്രകാരം രണ്ട് വർഷം വരെ തടവ് ശിക്ഷ രജിസ്റ്റർ ചെയ്ത ഡോക്ടർമാർക്ക് ലഭിക്കും. അശ്രദ്ധ മൂലമുള്ള മരണങ്ങൾക്ക് അഞ്ച് വർഷമാണ് ശിക്ഷ. പക്ഷെ അത് ഡോക്ടർമാർക്ക് സംഭവിക്കുമ്പോൾ രണ്ട് വർഷമായി കുറയും.
ഭാരതീയ ന്യായ സംഹിത 2023-ലെ സെക്ഷൻ 106 (1)-ൽ മെഡിക്കൽ പ്രാക്ടീഷണർ ആരാണെന്ന നിർവചനവും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ മെഡിക്കൽ കമ്മീഷൻ ആക്റ്റ്, 2019 പ്രകാരം അംഗീകൃതമായ ഏതെങ്കിലും മെഡിക്കൽ യോഗ്യതയുള്ള, ദേശീയ/സ്റ്റേറ്റ് മെഡിക്കൽ രജിസ്റ്ററിലോ ഉൾപ്പെട്ടിട്ടുള്ള വ്യക്തികളെയാണ് “രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർ” എന്നതുകൊണ്ട് നിയമം അർത്ഥമാക്കുന്നത്.
അതേ സമയം ബുധനാഴ്ച ലോക്സഭയിൽ ബിൽ അവതരിപ്പിക്കുമ്പോഴാണ് ഡോക്ടർമാർക്ക് ശിക്ഷയില്ലെന്ന് അമിത് ഷാ പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം രാജ്യസഭയിൽ നടന്ന ചർച്ചയിൽ ഈ ഇളവിനെ കുറിച്ച് അമിത് ഷാ പരാമർശിച്ചിരുന്നില്ല.
Read Also : ജമ്മു കാശ്മീർ ഭീകരാക്രമണത്തിൽ വീരമൃത്യൂവരിച്ച സൈനീകരുടെ എണ്ണം അഞ്ചായി.3 പേർ ഗുരുതരാവസ്ഥയിൽ.