web analytics

താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; ഞായർ വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത

കൽപ്പറ്റ: വയനാട് – കോഴിക്കോട് ബന്ധിപ്പിക്കുന്ന ജീവകാരുണ്യപാതയായ താമരശ്ശേരി ചുരം വീണ്ടും വാഹനക്കുരുക്കിൽ കുടുങ്ങി.

മണ്ണിടിച്ചിലും മരങ്ങൾ വീണുമുണ്ടാകുന്ന ഇടയ്ക്കിടെ തടസ്സങ്ങൾ, കൂടാതെ അവധി ദിവസങ്ങളിലെ വിനോദസഞ്ചാരികളുടെ തിരക്ക് – എല്ലാം കൂടി മണിക്കൂറുകളോളം യാത്രക്കാരെ വഴിയിൽ പിടിച്ചിരുത്തുകയാണ്.

ബുധനാഴ്ച അടിവാരം മുതൽ ലക്ഷ്മിപുറം വരെ ഏകദേശം 10 കിലോമീറ്ററോളം നീളുന്ന പാത കടന്നുപോകാൻ യാത്രക്കാർക്ക് മണിക്കൂറുകളോളം വേണ്ടിവന്നു. ‘ഒച്ചിന്റെ വേഗത്തിൽ’ മാത്രമേ വാഹനങ്ങൾ നീങ്ങാനായുള്ളൂ.

ചരക്ക് ലോറിയുടെ നിരയും യാത്രക്കാരുടെ സ്വകാര്യ വാഹനങ്ങളും റോഡിൽ മണിക്കൂറുകൾക്ക് കുടുങ്ങിക്കിടന്നു.

ബദൽ പാതകളില്ലാത്തത് യാത്രക്കാരുടെ കഷ്ടം വർധിപ്പിക്കുന്നു

ചുരം വഴി തടസ്സം ഉണ്ടായാൽ സുലഭമായി ഉപയോഗിക്കാവുന്ന മറ്റൊരു പാതയില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്നം.

ഒരിക്കൽ വാഹനങ്ങൾ ബ്ലോക്കിൽ കുടുങ്ങിയാൽ, മടങ്ങിപ്പോവാനും.

യു-ടേൺ എടുക്കാനും സാധിക്കാത്തവിധം റോഡ് നിറഞ്ഞിരിക്കുകയാണ്. പലർക്കും കുടുങ്ങിയിരിക്കുമ്പോൾ ഭക്ഷണവും വെള്ളവും കിട്ടാതെ വലിയ ബുദ്ധിമുട്ട് നേരിടേണ്ടിവന്നു.

അവധി ദിവസങ്ങളിലെ തിരക്ക്

ദസറ ആഘോഷത്തിനായി മൈസുരുവിലേക്കും മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പോകുന്ന വാഹനങ്ങളുടെ തിരക്ക് കൂടി വന്നതോടെ സ്ഥിതി രൂക്ഷമായി. വരുംദിവസങ്ങളിലും വിനോദസഞ്ചാരികളുടെ വരവ് വർധിക്കുമെന്നതിനാൽ ഞായർ വരെ കനത്ത ഗതാഗതക്കുരുക്ക് തുടരുമെന്നാണ് വിലയിരുത്തൽ.

ടൂറിസ്റ്റ് സ്ഥലമായ വയനാട്ടിലേയ്ക്ക് നിരവധി പേരണ് ദിനം പ്രതി എത്തുന്നത്. അവധി ദിനയഹ്ങൾ കൂടിയായാൽ തിരക്ക് നിയന്ത്രണാതീതമാകും. അതിനിടയ്ക്ക് ശക്തമായ മഴയും കാറ്റും മണ്ണിടിച്ചിലും കൂടിയായാൽ വയനാട്ടിലേയ്ക്കുള്ള പോക്ക് വളരെ ദുഷ്ക്കരമാകും.

അധികൃതരുടെ മുന്നറിയിപ്പ്

യാത്രക്കാർക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കാൻ അധികൃതർ ആവശ്യപ്പെട്ടു. ആശുപത്രി, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ അത്യാവശ്യ ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവർ മുൻകൂട്ടി ഇറങ്ങണമെന്ന് പൊലീസ് നിർദ്ദേശിച്ചു. കൂടാതെ യാത്രക്കാർ വെള്ളവും ലഘുഭക്ഷണവും കൈയിൽ കരുതണമെന്ന് ചുരം സംരക്ഷണ സമിതിയും പൊലീസും മുന്നറിയിപ്പ് നൽകി.

പോലീസ് ഗതാഗത നിയന്ത്രണം ശക്തമാക്കിയെങ്കിലും, വാഹനങ്ങളുടെ അനിയന്ത്രിതമായ തിരക്ക് നിയന്ത്രണാതീതമാകുകയാണ്. അതിനാൽ യാത്രക്കാർ ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും, പരമാവധി സഹിഷ്ണുതയോടെ സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

Related Articles

Popular Categories

spot_imgspot_img