web analytics

ഏത് നിമിഷവും വീണയെ തേടി ഇഡി എത്താം; കുറ്റപത്രത്തിന്റെ പകർപ്പ് ലഭിക്കാൻ അപേക്ഷ നൽകി

മുഖ്യമന്ത്രിയുടെ മകൾ ടി വീണ പ്രതിയായ മാസപ്പടി കേസിൽ ഇഡി നടപടികൾ തുടങ്ങി. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകർപ്പ് ലഭിക്കാൻ ഇഡി കോടതിയിൽ അപേക്ഷ നൽകി.

കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇഡിയുടെ അഭിഭാഷകനാണ് കുറ്റപത്രത്തിന്റെ പകർപ്പ് ലഭിക്കാൻ അപേക്ഷ സമർപ്പിച്ചത്.

വീണയുടെ കമ്പനിയായ എക്‌സാലോജികും കരിമണൽ കമ്പനി സിഎംആർഎല്ലും തമ്മിലെ ഇടപാടിലെ ക്രമക്കേട് സംബന്ധിച്ച കുറ്റപത്രത്തിനായാണ് ഇഡിയുടെ നീക്കം.

കുറ്റപത്രം വിശദമായി പരിശോധിച്ച ശേഷം കള്ളപ്പണ ഇടപാടിന്റെ പരിധിയിൽ വരുന്ന വിവരങ്ങൾ ഉണ്ടെങ്കിൽ അതിവേഗത്തിൽ കേസെടുക്കാനാണ് തീരുമാനം.

ഇതിന് നേരത്തെ തന്നെ ഇഡി ഡയറക്ടർ അനുമതി നൽകിയിരുന്നു. എസ്എഫ്‌ഐഒ നൽകിയ കുറ്റപത്രത്തിൽ വിചരണ അടക്കമുള്ള നടപടികൾ നടക്കാനിരിക്കേയാണ് ഒരു കേന്ദ്ര ഏജൻസി കൂടി രംഗപ്രവേശനം ചെയ്യുന്നത്.

ഇഡി കേസെടുക്കുയാണെങ്കിൽ ഏത് നിമിഷവും വീണയെ തേടി അന്വേഷണസംഘം എത്താം. അല്ലെങ്കിൽ നോട്ടീസ് നൽകി വിളിപ്പിച്ച് ചോദ്യം ചെയ്യുകയും ചെയ്യാം.

നരത്തെ എസ്എഫഐഒ രണ്ടുവട്ടം ചോദ്യം ചെയ്തിരുന്നു. ഇഡി കൂടി എത്തിയാൽ അത് മുഖ്യമന്ത്രിക്കും വലിയൊരു കുരുക്കാണ്.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

പാക് സൈനികർ സഞ്ചരിച്ച ട്രെയിൻ ബോംബുവെച്ച് തകർത്തു! അമ്പതിലേറെ പേർക്ക് പരിക്ക്; ചോരക്കളമായി ബലൂചിസ്ഥാൻ

പാക് സൈനികർ സഞ്ചരിച്ച ട്രെയിൻ ബോംബുവെച്ച് തകർത്തു! അമ്പതിലേറെ പേർക്ക് പരിക്ക്;...

ഒരു ഇൻസ്റ്റഗ്രാം റീലിൽ മാറിയ വിധി; “ഇത് വിൽപ്പനയ്ക്കുണ്ടോ?” എന്ന ഒരൊറ്റ ചോദ്യം തനത് ആഭരണ വിപണിയിലെ വൻ വിപ്ലവമായ കഥ

ഒരു ഇൻസ്റ്റഗ്രാം റീലിൽ മാറിയ വിധി; "ഇത് വിൽപ്പനയ്ക്കുണ്ടോ?" എന്ന ഒരൊറ്റ ചോദ്യം...

Related Articles

Popular Categories

spot_imgspot_img