മരിയൻ കോളേജ് ഫെസ്റ്റ് “സഹ്യ 2026 “ നു തിരി തെളിഞ്ഞു
ഇടുക്കി-കുട്ടിക്കാനം മരിയൻ കോളേജ് ഓട്ടോണോമസ് സംഘടിപ്പിക്കുന്ന ഇന്റർ കോളേജ് ഫെസ്റ്റ് ‘സഹ്യ – 2026’ ന് ഉജ്വല തുടക്കം.
കോളേജ് മാനേജർ ഫാ.ബോബി അലക്സ് മണ്ണം പ്ലാക്കൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോക്ടർ അജിമോൻ ജോർജ് അധ്യക്ഷത വഹിച്ചു.
അഡ്മിനിസ്ട്രേറ്റർ ഫാ.തോമസ് എബ്രഹാം, സഹ്യ ഫാക്കൽറ്റി കോർഡിനേറ്റർസ് ജൂജി ജോർജ്, ഡോ. പ്രിജിൽ മാത്യു , ചെയർ പേഴ്സൺ അഷിത കെ ചാക്കോ, സഹ്യ ജനറൽ കോർഡിനേറ്റർ അലൻ സുഭാഷ് എന്നിവർ പ്രസംഗിച്ചു.
കേരള ഹൈകോർട്ട് മുൻ ജഡ്ജ് കമാൽ പാഷാ, മാധ്യമ പ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിം, ദീപിക ചീഫ് കോർഡിനേറ്റർ ഫാ. ജിനോ പുന്നമറ്റത്തിൽ , സിസ്റ്റർ. അഡ്വ. ജോസിയ, മോഡറേറ്റർ ആയി മാധ്യമ പ്രവർത്തക ലക്ഷ്മി പദ്മ എന്നിവർ അണിനിരന്ന പാനൽ ചർച്ചയിൽ ‘നീതി നിർവഹണത്തിലെ അസമത്വങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികളുമായി സംവദിച്ചു.
ഹ്യൂമൻ റൈറ്സ് ആൻഡ് സൂപ്പർഹീറോസ് എന്ന പ്രമേയത്തിൽ ജനുവരി 7, 8, 9 തീയതികളിലായി നടക്കുന്ന ഈ ത്രിദിന യുവജനോത്സവത്തിൽ കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുളള കുട്ടികൾ പങ്കെടുക്കും.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽ കേരളത്തിലുടനീളമുള്ള കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും.
മാനേജ്‌മന്റ്, സോഷ്യൽ വർക്ക്, ടെക്, മീഡിയ, ടൂറിസ, വാണിജ്യ, ശാസ്ത്ര, സാമ്പത്തിക, സാംസ്കാരിക, സാമൂഹിക മേഖലകൾ തിരിച്ചുള്ള മത്സരങ്ങൾ മേളയിൽ ഉണ്ടാകും.
പ്രശസ്ത ഗായിക അഞ്ജു ജോസഫ് നയിക്കുന്ന സംഗീതനിശ, ജെ.ആർ.കെ ടീം അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ്, ഫിസിക്സ് വിഭാഗത്തിലെ കുട്ടികൾ സംഘടിപ്പിക്കുന്ന ശാസ്ത്ര പ്രദർശനം എന്നിവ മേളയിലെ പ്രത്യേക ആകർഷണങ്ങളാണ്.
വിവിധ മത്സരങ്ങൾക്കൊപ്പം സിപ് ലൈൻ, കയാക്കിങ്, ബർമ ബ്രിഡ്ജ്, സ്പൈഡർ നെറ്റ് തുടങ്ങിയ സാഹസിക വിനോദങ്ങളും എല്ലാ ദിവസവും ഉണ്ടായിരിക്കും.
പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ഫെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് sahyafest.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.









