web analytics

‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമ്മാതാക്കൾക്കെതിരായ വഞ്ചനാകേസിലെ തുടർ നടപടികൾക്ക് സ്റ്റേ

‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമ നിർമ്മാതാക്കൾക്കെതിരായ വഞ്ചനാകേസിലെ തുടർ നടപടികൾക്ക് സ്റ്റേ. മജിസ്‌ട്രേറ്റ് കോടതിയുടെ തുടര്‍ നടപടികള്‍ക്കാണ് ഒരുമാസത്തേക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നത്. സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ബാബു ഷാഹിർ നൽകിയ ഹർജിയിൽ ഹൈക്കോടതി അവധിക്കാല സിംഗിൾ ബെഞ്ചിന്റേതാണ് സ്റ്റേ. മജിസ്‌ട്രേറ്റ് കോടതിയുടെ തുടർ നടപടികൾക്കാണ് ഒരുമാസത്തേക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നത്.

മുൻപ് നിർമ്മാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാനും എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് എറണാകുളം മരട് പൊലീസ് ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിൽ സൗബിനും ഷോണും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവും ഇറങ്ങിയിരുന്നു. പിന്നാലെയാണ് നടപടികൾക്ക് സ്റ്റേയും അനുവദിച്ചത്.

അരൂർ സ്വദേശി സിറാജാണ് നിർമ്മാതാക്കൾക്കെതിരെ ഹർജി സമർപ്പിച്ചത്. സിനിമക്കായി ഏഴ് കോടി മുടക്കി, എന്നാൽ ലാഭവിഹിതമോ മുടക്ക് മുതലോ നൽകാതെ കബളിപ്പിച്ചു എന്നാണ് പരാതി. ഇത് കൂടാതെ ഒടിടി പ്ലാറ്റഫോമുകളുടെ റൈറ്റ്സ് നൽകിയതിലൂടെ 20 കൊടിയോളം രൂപ വേറെയും ചിത്രം നിർമ്മാതാക്കൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. ഡിസ്‌നി ഹോട്ട്സ്റ്റാറാണ് സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

 

 

Read More: വിശ്വാസികളുടെ വിശ്വാസം നഷ്ടപ്പെടുത്താതെ വേണം; അഞ്ചു കോടിയുടെ അരവണ നശിപ്പിക്കാൻ ടെണ്ടർ ക്ഷണിച്ചു

Read More: കനത്ത മഴ കറണ്ട് പോക്ക് പതിവ്; ഒരു ഫ്യൂസ് കെട്ടാൻ പോലും തൊഴിലാളികളില്ല; പ്രതിസന്ധിയിൽ കെഎസ്ഇബി

Read More: സപ്ലൈകോ ആണത്രെ സപ്ലൈകോ, സബ്സീഡി ഉണ്ടത്രേ സബ്സീഡി; വെളിച്ചെണ്ണയ്ക്ക് പൊതുവിപണിയേക്കാൾ ഉയർന്ന വില; എന്തിനിങ്ങനെ പിഴിയുന്നു

spot_imgspot_img
spot_imgspot_img

Latest news

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Other news

Related Articles

Popular Categories

spot_imgspot_img