web analytics

ട്രിവാൻഡ്രം ക്ലബിന് മുന്നിലെ അപകടം; കാർ ഓടിച്ചത് മണിയൻപിള്ള രാജു തന്നെയെന്ന് സ്ഥിരീകരണം

ട്രിവാൻഡ്രം ക്ലബിന് മുന്നിലെ അപകടം; കാർ ഓടിച്ചത് മണിയൻപിള്ള രാജു തന്നെയെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിന് മുന്നിൽ നടന്ന റോഡ് അപകടത്തിൽ കാർ ഓടിച്ചത് താനാണെന്ന് നടൻ മണിയൻപിള്ള രാജു വ്യക്തമാക്കി.

ഒരു ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

ലേണേഴ്‌സ് ലൈസൻസ്; സുപ്രധാന മാറ്റം

നിർത്താതെ പോയത് ഭയം കൊണ്ടെന്ന് നടൻ

ബൈക്ക് പിന്നിൽ നിന്ന് അതിവേഗത്തിൽ ഇടിച്ചതോടെയാണ് അപകടമുണ്ടായതെന്നും, ഭയം മൂലമാണ് വാഹനം നിർത്താതെ പോയതെന്നും മണിയൻപിള്ള രാജു പ്രതികരിച്ചു.

ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി വിശദീകരണം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

മദ്യപിച്ചിരുന്നില്ലെന്ന് വിശദീകരണം

അപകടസമയത്ത് മദ്യപിച്ചിരുന്നില്ലെന്നും നടൻ വ്യക്തമാക്കി. സംഭവത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു.

ബൈക്ക് യാത്രക്കാർക്ക് സാരമായ പരിക്ക്

അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണക്കും സൂരജിനുമാണ് പരിക്കേറ്റത്. നിവേദിതിന് കാലുകൾ ഒടിഞ്ഞതായും, സൂരജിന് നട്ടെല്ലിന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ഒരാൾ കിംസ് ആശുപത്രിയിലും മറ്റൊാൾ എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്.

പോലീസ് അന്വേഷണം തുടരുന്നു

ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. ‘KL 01 CJ 04’ നമ്പർ കാറാണ് ഇടിച്ചത്. രജിസ്ട്രേഷൻ രേഖയിൽ വാഹന ഉടമ സുധീർകുമാർ രാജു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്

രാത്രി തന്നെ പൊലീസ് നടന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

English Summary:

Actor Maniyanpilla Raju has admitted that he was driving the car involved in an accident near the Trivandrum Club in Thiruvananthapuram. He said a bike hit his vehicle from behind at high speed and claimed he drove away out of fear. Raju also stated that he was not under the influence of alcohol and will appear at the police station to explain the incident. Two bike riders suffered serious injuries and are undergoing treatment at private hospitals.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

Related Articles

Popular Categories

spot_imgspot_img