പത്തനംതിട്ട: മരം മുറിക്കുന്നതിന്റെ ഭാഗമായി റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവല്ല മുത്തൂരിലാണ് ദാരുണ സംഭവം നടന്നത്. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്.(Man dies after bike hits rope tied across road for tree cutting in thiruvalla)
ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം നടന്നത്. കഴുത്തില്‍ കയര്‍ കുരുങ്ങിയതിനെ തുടര്‍ന്ന് സെയ്ദ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകട സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചതായാണ് വിവരം. അപകടത്തിൽ വീണ് പരിക്കേറ്റ ഭാര്യയെയും മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവല്ല മുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ തടയുന്നതിനു വേണ്ടിയാണ് റോഡിന് കുറുകെ കയർ കെട്ടിയിരുന്നത്.