പിണവൂർക്കുടിയിൽ കാട്ടാനയെക്കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു

കോതമംഗലം: കുട്ടമ്പുഴ പിണവൂർക്കുടിയിൽ കാട്ടാനയെക്കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു. ചക്കനാനിക്കൽ സി.എം. പ്രകാശാണ് മരിച്ചത്. ഇന്നലെ രാത്രി ഒന്നിന് വീടിന് സമീപത്തെത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

ആന പ്രകാശിനും സുഹൃത്തുക്കൾക്കും നേരെ തിരിഞ്ഞു. ഭയന്ന് ഓടിയതിനു പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. പ്രകാശിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രിയിലേക്ക് മാറ്റി.

സാലറി ചലഞ്ചിൽ സമ്മതപത്രം നൽകിയിട്ടും പണം നൽകാതെ ഇരുപതിനായിരത്തിലേറെ ജീവനക്കാർ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതാശ്വാസത്തിനായുള്ള സാലറി ചലഞ്ചിൽ സമ്മതപത്രം നൽകിയിട്ടും ഇപ്പോഴും പണം നൽകാത്തത് ഇരുപതിനായിരത്തിലേറെ ജീവനക്കാരെന്ന് റിപ്പോർട്ട്.

സാലറി ചലഞ്ചിൽ ഇവരുടെ വിഹിതം എത്രയും വേഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ മാറ്റാൻ സർക്കാർ കർശനനിർദേശം നൽകിയിരിക്കുകയാണ്. പ്രോവിഡന്റ് ഫണ്ടിൽനിന്നും ലീവ് സറണ്ടറിൽനിന്നും പണം നൽകാൻ സന്നദ്ധത അറിയിച്ചവരാണ് നൽകാത്തത്.

ഇതിന് ജീവനക്കാരുടെ അപേക്ഷയും ബിൽ പാസാക്കാൻ അനുമതിയും വേണം. എന്നാൽ ഇതിനു തയ്യാറാകാതെയാണ് ജീവനക്കാർ ഒഴിഞ്ഞുമാറിയെങ്കിലും ഇവരിൽപലരും സംഭാവന നൽകിയെന്ന പേരിൽ ആദായനികുതി ഇളവും നേടിയിട്ടുണ്ട്.

ജീവനക്കാരുടെ അനുമതിക്കും അപേക്ഷയ്ക്കും കാത്തുനിൽക്കാതെ എത്രയുംവേഗം പണം പിടിച്ച് ദുരിതാശ്വാസനിധിയിലേക്ക്‌ മാറ്റാൻ ശമ്പളവിതരണ ഉദ്യോഗസ്ഥരോട് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

വാക്കുപാലിക്കാത്തവരുടെ അടുത്തമാസത്തെ ശമ്പളബിൽ തയ്യാറാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവുമെന്ന മുന്നറിയിപ്പും നൽകി. പണം നൽകാത്തവരിൽ അയ്യായിരത്തോളംപേർ ഗസറ്റഡ് ഓഫീസർമാരാണ്.

അഞ്ചുലക്ഷത്തിലേറെ വരുന്ന ജീവനക്കാരിൽ പകുതിയോളംപേർ മാത്രമാണ് (ഏകദേശം 52% ) സാലറി ചലഞ്ചിൽ പങ്കെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ്

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ് കോട്ടയം: കൊല്ലം സുധിയുടെ അകാലവിയോ​ഗത്തെ തുടർന്ന് സന്നദ്ധസംഘടന നിർമ്മിച്ചു...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

Related Articles

Popular Categories

spot_imgspot_img