ഭീകരരുടെ സ്ലീപ്പർ സെല്ലുകൾ കൂടുതൽ സജീവമായി; കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് ഇന്റലിജൻസ് വിഭാ​ഗങ്ങളുടെ മുന്നറിയിപ്പ്. പഹൽഗാം ആക്രമണത്തിന് പിന്നാലെ കശ്മീർ താഴ് വരയിലെ ഭീകരരുടെ സ്ലീപ്പർ സെല്ലുകൾ കൂടുതൽ സജീവമായതായാണ് റിപ്പോർട്ട്. ഇവർക്ക് കൂടുതൽ ഓപ്പറേഷനുകൾ നടത്താൻ നിർദേശം നൽകിക്കൊണ്ടുള്ള ഭീകരസംഘടനകളുടെ സന്ദേശങ്ങൾ പിടിച്ചെടുത്തതായി രഹസ്യാന്വേഷണ ഏജൻസികൾ വെളിപ്പെടുത്തുന്നു. പഹൽഗാം ആക്രമണത്തിന് പിന്നാലെ ഭീകരരെ സഹായിച്ചവരുടെ വീടുകൾ സൈന്യവും ജമ്മുകശ്മീർ പൊലീസും തകർത്തിരുന്നു. ഇതിന് തിരിച്ചടിയായി കൂടുതൽ ആൾനാശമുണ്ടാകുന്ന തരത്തിൽ കടുത്ത ആക്രമണങ്ങൾ നടത്താനാണ് സ്ലീപ്പർ സെല്ലുകൾക്ക് … Continue reading ഭീകരരുടെ സ്ലീപ്പർ സെല്ലുകൾ കൂടുതൽ സജീവമായി; കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു