web analytics

കാട്ടുമാഠം മനയിൽ നിന്നും 300 വർഷത്തിലധികം പഴക്കമുള്ള വിഗ്രഹവും സ്വർണാഭരണങ്ങളും കവർന്നയാൾ പിടിയിൽ; സ്വർണാഭരണങ്ങൾ വിറ്റു; വി​ഗ്രഹങ്ങൾ തിരിച്ചുകിട്ടി; മനാഫിനെ അറസ്റ്റ് ചെയ്തത് കൊടുങ്ങല്ലൂരിൽ നിന്നും

മലപ്പുറം :കാട്ടുമാഠം മനയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള വി​ഗ്രഹവും സ്വർണവും കവർന്നയാൾ അറസ്റ്റിലായി. ചാവക്കാട് സ്വദേശി മനാഫാണ് പിടിയിലായത്. താന്ത്രികക്ഷേത്രമായ പെരുമ്പടപ്പ് കാട്ടുമാടം മനയിൽ നിന്നാണ് ഇയാൾ സ്വർണവും നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും കവർന്നത്. അഞ്ച് നൂറ്റാണ്ടോളം പഴക്കമുള്ളതാണ് വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മന. കഴിഞ്ഞയാഴ്ചയായിരുന്നു നാടിനെ നടുക്കിയ വൻ കവർച്ച നടന്നത്. മനയ്‌ക്ക് അകത്ത് സൂക്ഷിച്ചിരുന്ന 300 വർഷത്തിലധികം പഴക്കമുള്ള വിഗ്രഹവും പത്ത് പവനോളം സ്വർണാഭരണങ്ങളുമാണ് കവർന്നത്. കൂടാതെ മനയുടെ മുൻവശത്തെ ഭണ്ഡാരവും പൊളിച്ചിരുന്നു. മോഷ്ടിച്ച സ്വർണാഭരണങ്ങൾ ഇയാൾ വിറ്റഴിച്ചതായി പൊലീസ് അറിയിച്ചു. വിഗ്രഹങ്ങൾ കൊടുങ്ങല്ലൂരിലെ വാടക വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img