വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് വൈറലാകാൻ ശ്രമിക്കുന്ന ഓണ്‍ലൈൻ വാർത്തകൾക്കെതിരെ പ്രതികരിച്ച് നടി മമ്ത മോഹൻദാസ്. തന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ഓണ്‍ലൈൻ മാധ്യമത്തിനെതിരെയാണ് മംമ്ത രംഗത്തെത്തിയത്. ഇനി പിടിച്ചു നില്‍ക്കാൻ വയ്യ, ഞാൻ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത വന്നത്. തങ്ങളുടെ പ്രിയ താരം മരണത്തിന് കീഴടങ്ങുന്നു എന്ന വാര്‍ത്ത ഉള്‍ക്കൊള്ളാനാകാതെ പലരും കമന്റുകളും ഇടുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട് ഈ വാര്‍ത്ത വന്ന ഓണ്‍ലൈൻ പേജിന് താഴെ കമന്റുമായി താരം എത്തുകയായിരുന്നു. നടിയുടെ അഭിപ്രായത്തെ പിന്തുണച്ച് കൂടുതല്‍ ആളുകള്‍ എത്തിയതോടെ വാര്‍ത്ത നീക്കം ചെയ്യുകയും പേജ് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്.