web analytics

പരീക്ഷണങ്ങൾ നടത്തും; വഴിയിൽ ഉപേക്ഷിച്ച് പോകരുതെന്ന് മമ്മൂട്ടി

കൊച്ചി: താൻ സിനിമയിൽ പരീക്ഷണം നടത്തുമ്പോൾ ഉപേക്ഷിച്ച് പോകരുതെന്ന് നടൻ മമ്മൂട്ടി. ‘ഭ്രമയുഗം’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ്സ് മീറ്റിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. സിനിമയിലേക്ക് വന്നപ്പോൾ ഇപ്പോൾ കാണുന്നത് ഒന്നും പ്രതീക്ഷിച്ച് ആയിരുന്നില്ല വന്നതെന്നും കിട്ടിയതെല്ലാം ബോണസ് ആയിരുന്നുവെന്നും മമ്മുട്ടി പറഞ്ഞു.

‘സിനിമയിലേക്ക് വന്നപ്പോൾ ഇപ്പോൾ കാണുന്നതൊന്നും പ്രതീക്ഷിച്ച് ആയിരുന്നില്ല വന്നത്. സിനിമയിൽ ഞാൻ പ്രതീക്ഷിച്ചതു സിനിമ മാത്രമാണ്. ബാക്കി കിട്ടിയതെല്ലാം ബോണസ് ആണ്. പക്ഷെ ഒരു കാര്യം നിങ്ങളോട് പറയാനുണ്ട്. എന്നും നിങ്ങൾ കൂടെയുണ്ടാകണം. വഴിയിൽ ഉപേക്ഷിച്ചു പോകരുത്.’, മമ്മൂട്ടി പറഞ്ഞു. ചിത്രത്തിന്‍റെ കഥ തന്നെയാണ് മമ്മൂട്ടിയെ ചിത്രത്തിലേക്ക് ആകർഷിച്ചതെന്നും ബ്ലാക് വൈറ്റില്‍ സിനിമ എന്ന് പറഞ്ഞത് അദ്ദേഹത്തെ മനസിലാക്കാനായി സാമ്പിൾ ഷൂട്ട് നടത്തിയെന്നും സംവിധായകൻ രാഹുൽ സദാശിവൻ പ്രതികരിച്ചു.

അബുദബിയിൽ ആയിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് നടത്തിയത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. പ്രീ ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് ഇതുവരെ 10000ലേറെ ടിക്കറ്റുകൾ വിറ്റു കഴിഞ്ഞതായി ഭ്രമയു​ഗത്തിന്റെ ഔദ്യോ​ഗിക പേജ് വഴി അറിയിച്ചിട്ടുണ്ട്. ബുക്കിം​ഗ് ആരംഭിച്ച് ഏതാനും മണിക്കൂറിനുള്ളിലാണ് പതിനായിരത്തോളം ടിക്കറ്റുകൾ വിറ്റുപോയത്. ഫെബ്രുവരി 15നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. ഭ്രമയുഗം 22ലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

 

Read Also: കൊടും ക്രൂരത ! ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ച് നഗ്നയാക്കി നടത്തി; മക്കളെയോർത്ത് ഇത്രനാൾ സഹിച്ചെന്ന് യുവതി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img