web analytics

യുകെയിൽ മലയാളി യുവാവിന് നേരെ വടിവാൾ ആക്രമണം; ജീവനും കൊണ്ട് തെരുവിലൂടെ ഓടി യുവാവ്

യുകെയിൽ മലയാളി യുവാവിന് നേരെ വടിവാൾ ആക്രമണം; ജീവനും കൊണ്ട് തെരുവിലൂടെ ഓടി യുവാവ്

ലിവർപൂളിൽ മലയാളി യുവാവിനെതിരെ നടന്ന വടിവാൾ ആക്രമണ വാർത്ത മലയാളി സമൂഹത്തിൽ ആശങ്കയും ഭയവും വർധിപ്പിച്ചിരിക്കുകയാണ്.

സമൂഹ പ്രവർത്തകനായ ടോം ജോസ് തടിയംപാട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ സംഭവം പുറത്തുവിട്ടത്.

കഴിഞ്ഞ രാത്രി വീട്ടിനടുത്തുള്ള കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയപ്പോഴാണ് യുവാവിനെ ആക്രമിച്ചത്. സാധാരണയായി കാറിൽ യാത്ര ചെയ്യുന്ന ഇയാൾ, അന്ന് കാർ വർക്ക്‌ഷോപ്പിൽ ആയതിനാൽ നടന്നു പോകാൻ തീരുമാനിച്ചു.

ഇടവഴിയിലൂടെ നടക്കുന്നതിനിടെ, ഏകദേശം 18 വയസ്സ് തോന്നിക്കുന്ന ഒരാൾ സൈക്കിളിൽ പാഞ്ഞെത്തി.
ആക്രമി കൈയിൽ ഉണ്ടായിരുന്ന വടിവാൾ യുവാവിന്റെ കഴുത്തിൽ വെച്ച്, “നീ കുട്ടികളെ ചെയ്‌തോ?” എന്ന് ചോദിക്കുകയും, ക്ഷമ ചോദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

“ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല” എന്ന് പറഞ്ഞപ്പോൾ ആക്രമി ക്രൂരമായി മർദ്ദിക്കുകയും, പിന്നീട് വാളുകൊണ്ട് കൈയിൽ വെട്ടുകയും ചെയ്തു.

ഈ വർഷത്തെ അവസാനത്തെ സൂര്യ​ഗ്രഹണം ഇന്ന്

സ്വയം രക്ഷിക്കാൻ യുവാവ് ഓടിയപ്പോൾ, ട്രാഫിക് ലൈറ്റിൽ നിന്നിരുന്ന വാഹനങ്ങളോട് സഹായം തേടി. എന്നാൽ അപ്പോഴേക്കും ആക്രമിയോടൊപ്പം മറ്റൊരു കൂട്ടം യുവാക്കളും എത്തിയിരുന്നു.

സഹായം അഭ്യർത്ഥിച്ചപ്പോൾ അവർ “അവൻ ബ്രിട്ടീഷുകാരനല്ല” എന്ന് വിളിച്ചു പറയുകയും, ആരും സഹായത്തിനിറങ്ങാതിരിക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് പോലീസിൽ വിവരം അറിയിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. പരിക്കേറ്റ യുവാവ് ഇപ്പോൾ ചികിത്സക്ക് ശേഷം വീട്ടിൽ വിശ്രമിക്കുകയാണ്.

വ്യക്തിപരമായ കാരണങ്ങളാൽ ഇയാൾ തന്റെ പേര് വെളിപ്പെടുത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. ഈ സംഭവം ലിവർപൂളിലെ മലയാളികൾക്കിടയിൽ വലിയ ആശങ്കയ്ക്കും സുരക്ഷാ ഭീതിക്കും കാരണമായിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ലിവര്‍പൂളില്‍ മലയാളിക്ക് നേരെ വാളുകൊണ്ട് ആക്രമണം ദയവായി എല്ലാവരും സൂക്ഷിക്കുക .

കാര്‍ വര്‍ക്ക്ഷോപ്പില്‍ ആയതുകൊണ്ട് വീടിനടുത്തുള്ള കടയിലേക്ക് ഇടവഴിയിലൂടെ നടന്നുപോകുമ്പോള്‍ പുറകെ സൈക്കിളില്‍ വന്ന 18 വയസു പ്രായം തോന്നിക്കുന്ന ഒരു ഇംഗ്ലീഷ് യുവാവ് വടിവാള്‍ കഴുത്തില്‍ വച്ച് നീ കുട്ടികളെ ചെയ്‌തോ എന്ന് ചോദിച്ചു മര്‍ദിക്കുകയും നീ ക്ഷമ പറയണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ ക്രൂരമായി തൊഴിക്കുകകയും ചെയ്തു.

മര്‍ദ്ദനം സഹിക്കവയ്യാതെ ഓടുന്നതിനിടയില്‍ വാളുകൊണ്ട് വെട്ടുകയും മലയാളിയുടെ കൈയില്‍ വെട്ടുകൊള്ളുകയും ചെയ്തു ഓടിച്ചെന്നു ട്രാഫിക് ലൈറ്റില്‍ നിറുത്തിയിരുന്ന വാഹനങ്ങളില്‍ ഉള്ളവരോട് സഹായിക്കണം എന്ന് പറഞ്ഞപ്പോള്‍ പുറകെ ഓടിവന്ന യുവാക്കള്‍ അവന്‍ നോണ്‍ ബ്രിട്ടീഷ് ആണ് എന്ന് പറയുകയും അവരാരും സഹായിച്ചില്ല എന്നാണ് അറിയുന്നത് .

പോലീസില്‍ വിവരം അറിയിച്ചെങ്കിലും പോലീസ് ഒരു നടപിടിയും സ്വികരിച്ചില്ല, ചികിത്സക്ക് ശേഷം മലയാളി വീട്ടില്‍ വിശ്രമിക്കുന്നു എന്നാണ് അറിയുന്നത്.

ഇതെഴുതുന്നതിന്റെ ഉദ്ദേശം ,മലയാളികള്‍ അസ്സമയങ്ങളില്‍ കഴിയുന്നതും പുറത്തുകൂടി നടക്കാതിരിക്കുക, ഇടവഴിയിലൂടെ കഴിയുന്നതും ഒറ്റക്കുള്ള സഞ്ചാരം ഒഴിവാക്കുക.

അസ്സമയത്തു പബ്ബുകളുടെ മുന്‍പിലൂടെ നടക്കാതിരിക്കുക കഴിയുന്നതും കാറുകളില്‍ സഞ്ചരിക്കുക ,കുട്ടികള്‍ കൂട്ടമായി നില്‍ക്കുന്നിടത്തുകൂടി പോകാതിരിക്കുക .കാലം മാറി പൊതുവെ വിദേശികളോടുള്ള വെറുപ്പ് വര്‍ധിച്ചിരിക്കുന്നു അതുകൊണ്ടു സൂക്ഷിക്കുക .

spot_imgspot_img
spot_imgspot_img

Latest news

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

Other news

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം അഹമ്മദാബാദ്:...

നഴ്‌സുമാരുടെ സമരം: പണിമുടക്ക് വിലക്ക് പിൻവലിച്ചു; അച്ചടക്ക നടപടിക്ക് അനുമതി

നഴ്‌സുമാരുടെ സമരം: പണിമുടക്ക് വിലക്ക് പിൻവലിച്ചു; അച്ചടക്ക നടപടിക്ക് അനുമതി കൊച്ചി: സംസ്ഥാനത്തെ...

നഴ്സിങ് സമരം: നടപടിയെടുക്കാൻ മാനേജ്മെന്റുകൾക്ക് കോടതി അനുമതി

കൊച്ചി: കേരളത്തിലെ ആരോഗ്യ മേഖലയെ പിടിച്ചുലച്ച സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരത്തിൽ...

‘അച്ഛനെ വല്ലാതെ മിസ് ചെയ്യുന്നു’; വിജയം കാണാൻ കൂടെയില്ലെന്ന് വേദന പങ്കുവച്ച് നടന്‍ അരുൺ കുമാർ

‘അച്ഛനെ വല്ലാതെ മിസ് ചെയ്യുന്നു’; വിജയം കാണാൻ കൂടെയില്ലെന്ന് വേദന പങ്കുവച്ച്...

ട്രെയിനിനെ വെല്ലാൻ കെഎസ്ആർടിസിയുടെ ‘പറക്കും തളിക’; വിമാനത്തിലേതുപോലെ ഹോസ്റ്റസുമാരും ആഡംബര സൗകര്യങ്ങളും! ഇനി യാത്ര ബിസിനസ് ക്ലാസ്സിൽ

തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് കെഎസ്ആർടിസിയുടെ പ്രീമിയം...

ക്രൂരമായ കസ്റ്റഡി പീഡനത്തിന് ശിക്ഷ വേണം; ഉദയകുമാർ കേസിൽ വിട്ടുവീഴ്ചയില്ലാതെ സിബിഐ

ക്രൂരമായ കസ്റ്റഡി പീഡനത്തിന് ശിക്ഷ വേണം; ഉദയകുമാർ കേസിൽ വിട്ടുവീഴ്ചയില്ലാതെ സിബിഐ ന്യൂഡൽഹി:...

Related Articles

Popular Categories

spot_imgspot_img