web analytics

യുകെയിൽ ദുരിതക്കിടക്കയിൽ മലയാളി യുവതി; 7 അംഗ കുടുംബത്തിന്റെ ഏക ആശ്രയമായ യുവതി ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ

യുകെയിൽ ദുരിതക്കിടക്കയിൽ മലയാളി യുവതി. യുകെയിൽ പഠനത്തിനായി എത്തിയ പൊന്നാനി സ്വദേശി ഫാത്തിമയാണ് വിധിയുടെ ക്രൂരതയിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഗുരുതര കരൾ രോഗം ബാധിച്ച് കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിൽ കഴിയുന്നത്.

പലതവണ A&E യില്‍ പോയെങ്കിലും ബ്ലഡ് ടെസ്റ്റ് നടത്തി തിരികെ വിടുകയും ചെയ്തതോടെ രോഗം മൂര്‍ച്ഛിക്കുവാനും ഇടയായി. നിലവില്‍ പാന്‍ക്രിയടൈറ്റിസ് & ERCP മൂലം രണ്ടുമാസമായി കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ അഡ്മിറ്റാണ് യുവതി.

2022 ല്‍ നാട്ടില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദമെടുത്ത്, മാസ്റ്റേഴ്‌സ് പഠിക്കാനായാണ് ഫാത്തിമ യുകെയിൽ എത്തിയത്. ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വിഷയത്തില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയിരിക്കു മ്പോഴാണ് കരള്‍ രോഗം പിടികൂടുന്നത്. നിലവില്‍ PSW വിസയിലാണ് യുവതി കഴിയുന്നത്.

സിംഗിള്‍ മദറായ ഫാത്തിമക്ക് നാട്ടില്‍ രണ്ടു ചെറിയ കുട്ടികള്‍ ഉണ്ട്. മാതാവും, സഹോദരന്റെ വിധവയും ഉള്‍പ്പെടെ 7 പേരുള്ള കുടുംബത്തിന്റെ ഏക അത്താണിയായ ഈ മകള്‍ക്ക് യുകെയില്‍ വിദ്യാര്‍ത്ഥി വിസയില്‍ വന്നതിന്റെ കാരണത്താല്‍ നാട്ടില്‍ 20 ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്. ഇവരുടെ പിതാവും സഹോദരനും മരണപ്പെട്ടതിനാല്‍ സഹോദരന്റെ മൂന്നു കുട്ടികളെക്കൂടി പരിപാലിക്കുന്ന ഉത്തരവാദിത്വം ഫാത്തിമയുടെ ചുമലിലാണ്.

ഫാത്തിമയെ ശുശ്രൂഷിക്കാനായി നാട്ടില്‍നിന്നും ഇവരുടെ ഉമ്മ യു.കെയില്‍ വന്നിട്ടുണ്ട്. നിലവില്‍ യാതൊരു വരുമാനമാര്‍ഗ്ഗങ്ങളും ഇല്ലാത്ത ഇവര്‍ വീട്ടുവാടകയ്ക്കും ദൈനംദിന ചിലവുകള്‍ക്കും വേണ്ടി സുമനസ്സുകളുടെ സഹായം തേടുകയാണ്.

4 – 5 മാസം ആശുപത്രിയില്‍ കഴിയേണ്ടിവരും എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. അതിനിടയില്‍ ഇനിയൊരു മേജര്‍ ഓപ്പറേഷനുംകൂടി വേണ്ടിവരും ഫാത്തിമ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ. ഇതിനുള്ള ഭീമമായ തുക എങ്ങിനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് കുടുംബം. നിലവിൽ യുകെയിലെ ചാരിറ്റി സംഘടനകൾ ഫാത്തിമയ്ക്കായി സഹായ ശേഖരണം ആരംഭിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

Related Articles

Popular Categories

spot_imgspot_img