web analytics

മലയാളി യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു

മലയാളി യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു

ചെന്നൈ: കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ മലയാളി യുവതി ട്രെയിനിൽ നിന്നു വീണു മരിച്ചു. മലപ്പുറം ശുകപുരം കാരാട്ട് സദാനന്ദന്റെയും ശ്രീകലയുടെയും മകൾ രോഷ്നിയാണു (30) മരിച്ചത്.

തിരുവനന്തപുരം–ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ വെച്ചാണ് അപകടമുണ്ടായത്. ഭർ‌ത്താവ് രാജേഷിനും മകൾ ഋതുലക്ഷ്മിക്കുമൊപ്പം ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.

ട്രെയിൻ ജോലാർപെട്ടിനു സമീപം എത്തിയപ്പോൾ ശുചിമുറിയിലേക്കു പോയ രോഷ്നി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് രാജേഷ് കാട്പാടി റെയിൽവേ സ്റ്റേഷനിൽ പരാതി നൽകിയതിനു പിന്നാലെ അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തിനൊടുവിൽ വാണിയമ്പാടിക്കു സമീപം പുത്തുക്കോവിലിൽ റെയിൽ പാളത്തിൽ നിന്ന് രോഷ്‌നിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജിമ്മിൽ നേരത്തെ എത്തി, വ്യായാമത്തിനിടെ കുഴഞ്ഞു വീണു; കൊച്ചിയിൽ യുവാവിന് ദാരുണാന്ത്യം

കൊച്ചി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ഇന്നു രാവിലെ 5.30ന് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചത്. മുളന്തുരുത്തി പാലസ് സ്‌ക്വയറിലുള്ള ജിമ്മില്‍ സംഭവ സമയത്ത് ആരുമുണ്ടായിരുന്നില്ല.

ഇടയ്ക്കിടെ വ്യായാമം ചെയ്യാന്‍ ജിമ്മിലെത്തിയിരുന്ന ആളായിരുന്നു രാജ്. സാധാരണയായി രാവിലെ 6 മണിയോടെയാണ് ജിമ്മില്‍ എത്താറുള്ളത്. എന്നാല്‍ മറ്റാവശ്യങ്ങള്‍ ഉള്ളതിനാല്‍ ഇന്നു രാവിലെ 5 മണിയോടെ എത്തി ജിം തുറന്ന് വ്യായാമം തുടങ്ങി. 5.26ന് കുഴഞ്ഞു വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

ഇതിനു മുന്‍പ് നെഞ്ചില്‍ കൈകള്‍ അമര്‍ത്തിക്കൊണ്ട് ഏതാനും സെക്കന്റുകള്‍ നടക്കുന്നതും ഇരിക്കുന്നതും സിസിടിവിയിൽ കാണാം. ഒരു മിനിറ്റോളം ഇരുന്ന ശേഷം താഴേക്കു കുഴഞ്ഞു വീഴുകയായിരുന്നു.

20 മിനിറ്റോളം തറയില്‍ കിടന്ന രാജിനെ 5.45ന് ജിമ്മിലെത്തിയവരാണ് കാണുന്നത്. ഉടന്‍ സിപിആര്‍ നല്‍കി ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

രാജിന്റെ വീട്ടില്‍ നിന്ന് ജിമ്മിലേക്ക് ഒന്നര കിലോമീറ്ററോളം ദൂരം മാത്രമേയുള്ളൂ. ചാലപ്പുറം ഏബ്രഹാമിന്റെയും (തമ്പി) ഗ്രേസിയുടെയും മകനാണ്. ഭാര്യ ലിജി വിദേശത്ത് നഴ്‌സായി ജോലി ചെയ്യുന്നു. മുളന്തുരുത്തിയില്‍ രാജ് നേരത്തെ മെഡിക്കല്‍ സ്റ്റോര്‍ നടത്തിയിരുന്നു.

മാലിന്യക്കുഴിയിൽ വീണു; മൂന്നുപേർക്ക് ദാരുണാന്ത്യം

മലപ്പുറം: അരീക്കോട് സമീപം കോഴിമാലിന്യ സംസ്‌കരണ പ്ലാന്റിനകത്തെ മാലിന്യക്കുഴിയിൽ വീണു മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ മരണപ്പെട്ടു.

വടക്കുംമുറി കളപ്പാറയിലെ കോഴിമാലിന്യ സംസ്കരണ യൂണിറ്റിലാണ് സംഭവം ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയുണ്ടായത്.

മാനേജർ വിളിച്ചപ്പോഴാണ് തൊഴിലാളികൾ പ്രതികരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അസമിലെ തമുല്‍പൂര്‍ സ്വദേശി ഹിതേഷ് ശരണിയ് (46), ഗോയല്‍പുര സ്വദേശിയായ സമദ് അലി (20), ബിഹാര്‍ സ്വദേശിയും പ്ലാന്റിലെ മെക്കാനിക്കുമായ വികാസ് കുമാര്‍ (29) എന്നിവരാണ് മരിച്ചത്.

അനുഗ്രഹ ഹാച്ചറി പൗള്‍ട്രി ഫാംറെന്‍ഡറി യൂണിറ്റിലെ കെമിക്കൽ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഹിതേഷ് ആദ്യം അകത്തു കയറിയതായിരുന്നു.

Summary: A 30-year-old Malayali woman, Roshni from Malappuram, tragically died after falling from a moving train while traveling with her family. The incident occurred on the Thiruvananthapuram–Chennai Superfast Express.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ശരണംവിളികളാൽ മുഖരിതം സന്നിധാനം; പൊന്നമ്പലമേട്ടിൽ കണി കണ്ടുണർന്ന് ആയിരങ്ങൾ! വൻ ഭക്തജനത്തിരക്ക്

പത്തനംതിട്ട: ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിൽ കണിക്കൊന്നയുടെയും ഐശ്വര്യത്തിന്റെയും സ്മരണകൾ ഉണർത്തിക്കൊണ്ട് സന്നിധാനത്ത്...

കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവ്

കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം...

ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞു; ആശ്വാസമായി സമാധാന ചർച്ചകൾ

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക വിപണിയിൽ നിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ ആശ്വാസം...

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം!

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം! സംസ്ഥാനത്ത് ചൂട് ശക്തമായതോടെ വൈദ്യുതി...

പാളയം പമ്പിൽ ലോക്കർ തകർത്ത് ലക്ഷങ്ങൾ കവർന്നു; തസ്കരവീരൻ തഫ്സീർ ദർവേശ് വലയിൽ

പാളയം പമ്പിൽ ലോക്കർ തകർത്ത് ലക്ഷങ്ങൾ കവർന്നു; തസ്കരവീരൻ തഫ്സീർ ദർവേശ്...

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു Kochi: സംസ്ഥാനത്തെ ജില്ലാ...

Related Articles

Popular Categories

spot_imgspot_img