web analytics

ന്യൂസീലൻഡ് മലയാളികളെ കണ്ണീരിലാഴ്ത്തി മലയാളി നഴ്സിന്റെ അപ്രതീക്ഷിത വിയോ​ഗം; ഒന്നര വയസുള്ള മകനെ തനിച്ചാക്കി സോണി യാത്രയായി… മരിച്ചത് മലയാറ്റൂർ സ്വദേശിനി

ന്യൂസീലൻഡ്: ന്യൂസീലൻഡ് മലയാളികളെ കണ്ണീരിലാഴ്ത്തി മലയാളി നഴ്സിന്റെ അപ്രതീക്ഷിത വിയോ​ഗം. എറണാകുളം അങ്കമാലി സ്വദേശി സോണി വർ​ഗീസ്(31)ആണ് മരിച്ചത്. ഭർത്താവിനും കൈക്കുഞ്ഞിനും ഒപ്പം പ്രവാസ സ്വപ്നങ്ങളുമായി സോണി ന്യൂസീലൻഡിലേക്ക് എത്തിയിട്ട് രണ്ടുവർഷം ആവുന്നതെ ഉള്ളു. ഒന്നര വർഷം മുമ്പാണ് പ്രസവത്തിന് പിന്നാലെയാണ് ഹൃദയസംബന്ധമായ അസുഖം തിരിച്ചറിഞ്ഞത്.

പിന്നീട് അങ്ങോട് ചികിത്സയുടേയും പ്രാർഥനയുടേയും ദിനങ്ങളായിരുന്നു. അസുഖം മൂർച്ഛിച്ചതോടെ ഹൃദയം മാറ്റിവെക്കൽ മാത്രമായിരുന്നു ഏക പോംവഴി. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു സോണിയും കുടുംബവും. ന്യൂസീലൻഡ് Calvert Avenue, Māngere Eastൽ ഭർത്താവ് റോഷൻ ആന്റണിക്കും ഒന്നര വയസുള്ള മകൻ ആദം റോഷനും ഒപ്പമായിരുന്നു സോണിയുടെ താമസം. ന്യൂസീലൻഡിൽ രജിസ്റ്റേർഡ് നഴ്സ് ആയിരുന്നു.

അങ്കമാലി കൊരട്ടി സ്വദേശിയാണ് സോണിയുടെ ഭർത്താവായ റോഷൻ ആന്റണി. മലയാറ്റൂർ പറപ്പിള്ളി കുടുംബാ​ഗമാണ് സോണി. സോണിയുടെ മരണത്തിൽ ഓക്ക്ലാന്റ് മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി. സംസ്കാരം ന്യൂസീലൻഡിൽ നടക്കും.

Sony Varghese (31), a Malayali nurse from Angamaly, Kerala, passed away unexpectedly in New Zealand

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img