യുകെ മലയാളികൾക്കിത് ദുഖത്തിന്റെ ആഴ്ചയാണ്. അടിക്കടിയുണ്ടായ മലയാളികളുടെ മരണത്തിൽ നടുങ്ങി നിൽക്കുന്ന യുകെ മലയാളികളെത്തേടി വീണ്ടുമൊരു മരണ വാര്‍ത്ത എത്തിയിരിക്കുകയാണ്. ന്യൂപോര്‍ട്ടിലെ മലയാളി നഴ്‌സ് ജൂലി ജോണ്‍ അന്തരിച്ചു. 48 വയസ് ആയിരുന്നു പ്രായം.
അര്‍ബുദ രോഗം ബാധിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ജൂലി നാട്ടിൽ ചികിത്സയിലായിരുന്നു. വടക്കേല്‍ എന്‍ കെ ജോണിന്റെയും ഗ്രേസി ജോണിന്റെയും മകളാണ്.
കോട്ടയത്ത് വച്ചാണ് അന്ത്യം സംഭവിച്ചത്. കോട്ടയം കൊണ്ടൂര്‍ സ്വദേശിയായ ജൂലി വടക്കേല്‍ വീട്ടില്‍ കുടുംബാംഗമാണ്.രോഗം ബാധിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു.
ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പം ന്യൂപോര്‍ട്ടിലാണ് താമസിച്ചിരുന്നത്. രോഗം മൂര്‍ച്ഛിച്ചതിനാല്‍ കുറച്ചു ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് തന്റെ മാതാപിതാക്കളുടെ കൂടെ കുറച്ചു നാള്‍ ഒരുമിച്ചു ജീവിക്കുവാന്‍ നാട്ടിലേക്ക് പോയത്.
ഭര്‍ത്താവ് സന്തോഷ് കുമാര്‍. മൂത്തമകന്‍ ആല്‍വിന്‍ എം സന്തോഷ് (21) യുകെയില്‍ ഫൈനല്‍ ഇയര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. ഇളയമകന്‍ ജെസ്വിന്‍ എം സന്തോഷ് (13) എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി. ജൂലിയുടെ വിയോഗത്തിൽ ന്യൂസ് 4 മീഡിയ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
യു.കെ.യിൽപ്രത്യുത്പാദന പ്രശ്‌നങ്ങളുള്ള സ്ത്രീകളുടെ നിരക്ക് ഞെട്ടിക്കുന്നത്…! സർവേ റിപ്പോർട്ട്
ഇംഗ്‌ളണ്ടിൽ ഒട്ടേറെ സ്ത്രീകൾ പ്രത്യുത്പാദന പ്രശ്‌നം നേരിടുന്നതായി സർവേ റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് നടടത്തിയ ഏറ്റവും വലിയ സർവേ പ്രകാരം നാലിൽ ഒരു സ്ത്രീയ്ക്ക് പ്രത്യുത്പാദന ശേഷിക്കുറവുണ്ടെന്ന് കണ്ടെത്തി.
60,000 സ്ത്രീകളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സാമൂഹിക പരിപാലന വകുപ്പിന്റെ സഹായത്തോടെ ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ വിദഗ്ദ്ധരാണ് പഠനം നടത്തിയത്.
പഠനത്തിന് വിധേയരായവരിൽ 28 ശതമാനം സ്ത്രീകൾക്കും പെൽവിക് ഓർഗൺ പ്രൊലാപ്‌സ്, എൻഡോ മെട്രിയോസിസ്, പോളി സിസ്റ്റിക് ഓവറി സിൻഡ്രോം. ഗർഭാശയ ഫൈബ്രോയ്ഡുകൾ, അണ്ഡാശയ അർബുദം തുടങ്ങിയവ റിപ്പോർട്ട് ചെയ്തു.
30 ശതമാനം സ്ത്രീകൾക്കും കഠിനമായ ആർത്തവ വേദന അനുഭവപ്പെട്ടു. കറുത്ത വർഗക്കാരിൽ 38 ശതമാനം ആളുകൾക്ക് പ്രത്യുത്പാദന പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിഹരിക്കാൻ കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും ആവശ്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു.









