അയർലൻഡ് മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി നേഴ്‌സിന് ദാരുണാന്ത്യം
അയർലണ്ടിൽ മലയാളി നേഴ്‌സിന് ദാരുണാന്ത്യം. കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവന്നിരുന്ന മലയാളി യോഗീദാസ് (38) ആണ് മരിച്ചത്.
ഓഗസ്റ്റ് 5-നായിരുന്നു വിയോഗം. 2018-ല്‍ അയര്‍ലണ്ടിലെത്തിയ യോഗീദാസ് കഴിഞ്ഞ രണ്ടു വര്‍ഷമായി കോര്‍ക്കിലെ വില്‍ട്ടണില്‍ ആയിരുന്നു താമസം.
Cork Indian Nurses Association (COINNs)-ന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്ന അദ്ദേഹം, അയര്‍ലണ്ടിലെ മലയാളി സമൂഹത്തിനാകെ സുപരിചതനായിരുന്നു. വിവാഹിതനായ യോഗീദാസിന് മൂന്ന് വയസ്സായ ഒരു മകളുണ്ട്.
കൂടുതൽ വിവരങ്ങൾ അറിയുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. യോഗീദാസാറിന്റെ ആകസ്മിക വേർപാടിൽ ന്യൂസ് 4 മീഡിയ ദുഃഖം രേഖപ്പെടുത്തുകയുംആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
അയർലൻഡ് മലയാളിക്ക് അപ്രതീക്ഷിത അന്ത്യം…! വിടവാങ്ങിയത് ഹൃദയാഘാതത്തെ തുടർന്ന്
അയർലൻഡ് മലയാളി സാം ചെറിയാൻ അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് സാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളി അംഗമാണ്. പതിനെട്ടു വർഷങ്ങൾക്ക് മുൻപാണ് സാം അയർലണ്ടിലേക്ക് എത്തിയത്. കൂടാതെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളിലും സജീവ പ്രവർത്തകനായിരുന്നു.
ക്രിക്കറ്റിൽ സജീവതാരമായിരുന്ന സാം വിവിധ ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്. കുറച്ചു നാളുകളായി ശാരീരിക ബുദ്ധിമുട്ടുകൾ സാമിനെ ബാധിച്ചിരുന്നു. ഭാര്യയും നാല് മക്കളും നാട്ടിലാണ്.
യുകെയിൽ എത്തുന്നവർ ശ്രദ്ധിക്കുക: കുടിയേറ്റ നിയമത്തിൽ ഒരുവലിയ മാറ്റം വരുന്നു…ഇത് അറിഞ്ഞില്ലെങ്കിൽ സ്ഥിരതാമസം സ്വപ്നമായി അവശേഷിക്കും….
യുകെ സ്വപ്നങ്ങളുമായി ഇനി ആ രാജ്യത്തേക്ക് കുടിയേറുന്നവർ അല്പമൊന്ന് വിയർക്കും. കാരണം, ബ്രിട്ടനിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാർക്കുള്ള ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നതിന് ആലോചന നടക്കുകയാണ് എന്ന വാർത്തകൾ ഇപ്പോൾ പുറത്തുവരികയാണ്.
അടുത്തയാഴ്ചയാണ് പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ പ്രഖ്യാപിക്കാനിരിക്കുന്നത്. ഇതിൽ കർശനമായ ഇംഗ്ലിഷ് ഭാഷാ നിബന്ധനകൾ ഉണ്ടാകും എന്നാണ് അറിയുന്നത്.
പുതിയ നിയമം അനുസരിച്ച് സ്ഥിര താമസത്തിന് സ്ഫുടമായ ഇംഗ്ലിഷ് (“fluent English”) പ്രാവീണ്യം നിർബന്ധമാക്കും. നിലവിലെ നിയമങ്ങളിൽ കുടിയേറ്റക്കാർക്ക് ഇംഗ്ലിഷിന്റെ അടിസ്ഥാനപരമായ അറിവ് തെളിയിച്ചാൽ മതിയായിരുന്നു.
എന്നാൽ പുതിയ നിയമം നിലവിൽ വരുന്നതോടെ, ഈ ഭാഷാനിലവാരം പാലിക്കാത്തവർക്ക് സ്ഥിര താമസത്തിനായുള്ള കാത്തിരിപ്പ് ഒരു ദശാബ്ദം വരെ നീണ്ടുപോയേക്കാം.
ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ അവതരിപ്പിച്ച കരട് നിയമത്തിൽ ഇതുസംബന്ധിച്ച വിവരങ്ങൾ ഉണ്ട്. ദീർഘകാല താമസത്തിനുള്ള ഭാഷാ മാനദണ്ഡങ്ങളിൽ ഇത് വലിയ മാറ്റമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ മാറ്റങ്ങൾ നിലവിൽ ജിസിഎസ്ഇ( GCSE ) നിലവാരത്തിലുള്ള ഇംഗ്ലിഷ് പ്രാവീണ്യത്തിൽ നിന്ന് A-ലെവൽ ലാംഗ്വേജിന് തുല്യമായ നിലവാരത്തിലേക്ക് ഉയർത്തും.
2020 ൽ യൂറോപ്യൻ യൂണിയൻ വിട്ടതിന് ശേഷം ബോറിസ് ജോൺസൺ അവതരിപ്പിച്ച പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനം പരാജയപ്പെട്ടുവെന്നും നെറ്റ് മൈഗ്രേഷൻ കുറയ്ക്കുകയും വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പരിഷ്കാരങ്ങൾ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നും ആണ് കരുതുന്നത്.
ബ്രിട്ടിഷ് സമൂഹത്തിൽ ഇഴുകി ചേരുന്നതിന് ഉയർന്ന തലത്തിലുള്ള ഈ ഭാഷാ പരിജ്ഞാനം അത്യാവശ്യമാണെന്ന് അധികൃതർ വാദിക്കുന്നു.
Summary:
A tragic end for a Malayali nurse in Ireland. Yogeedass (38), who was working as a staff nurse at Cork University Hospital, has passed away.









