മകളെ ഒരു നോക്കു കാണാൻ യാത്ര തിരിക്കും മുമ്പേ മാത്യുവിനേയും മേരിയേയും തേടി മരണവാർത്തയെത്തി; അയർലൻഡിൽ മലയാളി നഴ്സ് അന്തരിച്ചു; സംസ്കാരം നീനാ സെൻറ് മേരീസ് റോസറി ചർച്ചിൽ

ഡബ്ലിൻ: അയർലൻഡിൽ മലയാളി നഴ്സ് അന്തരിച്ചു. കൗണ്ടി ടിപ്പററിയിലെ നീന സെൻറ് കളൻസ് കമ്മ്യൂണിറ്റി നഴ്സിങ് യൂണിറ്റിലെ സ്റ്റാഫ് നഴ്‌സായ സീമ മാത്യു (45) ആണ് അന്തരിച്ചത്.

കഴിഞ്ഞ കുറച്ചു നാളുകളായി ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

തൊടുപുഴ കല്ലൂർക്കാട് വട്ടക്കുഴി മാത്യു, മേരി ദമ്പതികളുടെ മകളാണ്‌ സീമ മാത്യു. മകളുടെ അസുഖ വിവരമറിഞ്ഞു ഇരുവരും അയർലൻഡിലേക്ക് യാത്ര തിരിക്കാനുള്ള ഒരുക്കത്തിലായിരുന്നു.

തൊടുപുഴ ചിലവ് പുളിയന്താനത്ത് ജെയ്‌സൺ ജോസാണ് ഭർത്താവ്. മക്കൾ: ജെഫിൻ, ജുവൽ, ജെറോം. വർഷങ്ങളായി അയർലൻഡിലാണ് സീമയും കുടുംബവും താമസിക്കുന്നത്.

പ്രദേശത്തെ സാമൂഹിക പ്രവർത്തനങ്ങളിലും കുടുംബം സജീവമായിരുന്നു. 18 ന് രാവിലെ 11 മുതൽ 1.30 വരെ നീനാ കേള്ളേഴ്‌സ് ഫ്യൂണറൽ ഹോമിൽ (E45X094) സീമയ്ക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യമുണ്ടായിരിക്കും.

തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നീനാ സെൻറ് മേരീസ് റോസറി ചർച്ചിൽ (E45YH29) വച്ച് സിറോ മലബാർ ക്രമത്തിലുള്ള ശുശ്രൂഷകളും സംസ്‌കാരവും നടത്തപ്പെടും. സീമയുടെ നിര്യാണത്തിൽ അയർലൻഡിലെ വിവിധ മലയാളി സംഘടനകൾ അനുശോചനം അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു ദിവസം, പതിനെട്ടുകാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച് ആൺസുഹൃത്ത്

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത് മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ...

300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ...

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

Other news

അയോധ്യയിലെ ദളിത് യുവതിയുടെ കൊലപാതകം; മൂന്നുപേർ പിടിയിൽ

അയോധ്യയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് കനാലിൽ വലിച്ചെറിഞ്ഞ നിലയിൽ ഇരുപത്തിരണ്ടുകാരിയുടെ മൃതശരീരം കണ്ടെത്തിയത്....

നഗരമധ്യത്തിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം. കോട്ടയം വെസ്റ്റ്...

പെരുമ്പാവൂരിലെ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

കൊച്ചി: പെരുമ്പാവൂർ വേങ്ങൂർ രാജഗിരി ആർട്‌സ് ആന്റ് സയൻസ് കോളേജിൽ വിദ്യർത്ഥിനി...

കൊച്ചിയിൽ വീണ്ടും ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കൊച്ചിയിൽ വീണ്ടും ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. വൈറ്റിലയിൽ...

തലയും പിള്ളേരും വീണ്ടും എത്തുന്നു; റി റിലീസിനൊരുങ്ങി മോഹൻലാൽ ചിത്രം ‘ഛോട്ടാ മുംബൈ’

മലയാള ചിത്രങ്ങളുടെ റി റിലീസിംഗ് കാലമാണിപ്പോൾ. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത്...

ഇടുക്കിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് യുവാവിനെ കള്ളക്കേസിൽ കുടുക്കി; വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ വിചാരണ ചെയ്യാൻ അനുമതി നൽകി സർക്കാർ

തൊടുപുഴ: ഇടുക്കി കണ്ണംപടിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ...

Related Articles

Popular Categories

spot_imgspot_img