web analytics

സമൃദ്ധിയുടെ ഓർമ്മ പുതുക്കി മലയാളികൾക്ക് ഇന്ന് വിഷു; വിഷുക്കണിയൊരുക്കി ഉണ്ണിക്കണ്ണനെ കണി കണ്ടുണർന്നു മലയാളികൾ: വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ലോകമലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷുക്കണിയൊരുക്കി ഉണ്ണിക്കണ്ണനെ വരവേറ്റ് മലയാളികൾ. സമൃദ്ധിയുടെ നേര്‍ക്കാഴ്ച്ചകളിലേക്ക് മലയാളി കണി കണ്ടുണരുന്ന ദിവസമാണ് ഇന്ന്. പു​തി​യ വ​ർ​ഷ​ത്തി​ന്റെ തു​ട​ക്ക​മാ​യും ഒ​രു വ​ർ​ഷ​ത്തെ കൃഷിയിറക്കാ​നു​ള്ള ദി​വ​സ​മാ​യും ആഘോഷിക്കുന്ന വിഷു കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് ആഘോഷിക്കുന്നത്. കത്തിച്ചു വെച്ച നിലവിളക്കിനു മുന്നിൽ ഓട്ടുരുളിയിൽ കൊന്നപ്പൂവ്, വെള്ളരിക്ക, ചക്ക, മാങ്ങ, മറ്റു ഫലവർഗങ്ങൾ, നാളികേരം, അഷ്ടമംഗല്യം, അരി, കോടിമുണ്ട്, സ്വർണം, പണം എന്നിവയെല്ലാം ഒരുക്കി മലയാളി കണ്ണനെ കണികണ്ടുണർന്നു. ബ്രാഹ്മമുഹൂർത്തത്തിലാണ് വിഷു കണി കാണേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ മലയാളികൾക്കവിഷു ആശംസകൾ നേർന്നു. എല്ലാവർക്കും ന്യൂസ് 4 മീഡിയയുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

മുഖ്യമന്ത്രിയുടെ വിഷു ആശംസ:

വിഷു നമ്മുടെ സമ്പന്നമായ കാർഷിക പാരമ്പര്യത്തിന്റെ ആഘോഷവും അടയാളപ്പെടുത്തലുമാണ്. സമ്പൽസമൃദ്ധവും സംതൃപ്തി നിറഞ്ഞതുമായ ഒരു നല്ല നാളേക്ക് വേണ്ടിയുള്ള പ്രതീക്ഷകളാണ് വിഷു ആഘോഷങ്ങളുടെ കാതൽ. സാമൂഹ്യജീവിതത്തില്‍ കര്‍ഷകനെയും കാര്‍ഷികവൃത്തിയെയും കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്നു എന്നതുതന്നെയാണ് ഇതര ഉത്സവങ്ങളില്‍ നിന്ന് ഇതിനെ വേറിട്ടുനിര്‍ത്തുന്നത്. നമ്മുടെ കാർഷിക സംസ്കാരം തിരിച്ചുപിടിക്കാനും സമ്പുഷ്ടമാക്കാനുമുള്ള ഓർമ്മപ്പെടുത്തലാവട്ടെ ഈ വർഷത്തെ വിഷു.

തുല്യതയുടേതായ വേളയായിക്കൂടിയാണു പഴമക്കാര്‍ വിഷുവിനെ കാണുന്നത്. ജാതി, മത ഭേദങ്ങളില്ലാത്ത മനുഷ്യമനസ്സുകളുടെ സമത്വത്തെ ഉയര്‍ത്തിയെടുക്കുന്നതിനു പ്രചോദനം നല്‍കും അത്.

നാനാ ജാതി മതസ്ഥർ ഒത്തൊരുമയോടെ ജീവിക്കുന്ന നമ്മുടെ രാജ്യത്ത് വർഗീയ ഭിന്നിപ്പുണ്ടാക്കാൻ പ്രതിലോമ ശക്തികൾ ഗൂഢമായ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. ഈ അപകടത്തെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുളിനു മേലുള്ള വെളിച്ചത്തിന്റെ വിജയമായും വിഷുവിനെ ഐതിഹ്യങ്ങള്‍ കാണുന്നുണ്ട്.
സാഹോദര്യവും സമത്വവും പുലരുന്ന ഒരു പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി ഈ വിഷു ആഘോഷങ്ങൾ മാറട്ടെ. ഏവർക്കും വിഷു ആശംസകൾ.

Read also; വിഷുദിനത്തിലും കേരളത്തിൽ മഴയെത്തും; അഞ്ചു ജില്ലകളിൽ മിതമായ മഴ; ഏപ്രിൽ 17 ന് സംസ്ഥാനത്ത് വീണ്ടും കടുത്ത ചൂട്; കാലാവസ്ഥാപ്രവചനം ഇങ്ങനെ:

 

 

 

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

നാട്ടുകാര്‍ക്ക് ആശ്വാസം; കണ്ണൂരില്‍ പശുക്കളെ കൊന്ന കടുവ കൂട്ടില്‍

കണ്ണൂർ: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് നിവാസികളുടെ ഉറക്കം കെടുത്തിയ ആ പത്തു...

സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ബൈക്ക് മോഷണം; യുവാവ് പിടിയിൽ

സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ബൈക്ക് മോഷണം; യുവാവ് പിടിയിൽ തിരുവനന്തപുരം: തിരുവനന്തപുരം...

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ ചലച്ചിത്ര ഫാഷൻ രംഗത്തെ പ്രമുഖ സെലിബ്രിറ്റി...

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

ഭർത്താവുമായി വഴക്കിട്ട് പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം യുവതി ജീവനൊടുക്കി

ഭർത്താവുമായി വഴക്കിട്ട് പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം...

Related Articles

Popular Categories

spot_imgspot_img