യു.എസ്സിൽ അര്‍ക്കന്‍സാസ് സംസ്ഥാനത്തിന്റെ ഗുഡ്‌വില്‍ അംബാസഡറായി തിരുവനന്തപുരം സ്വദേശി
അമേരിക്കയിലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തിന്റെ ഗുഡ്‌വില്‍ അംബാസഡറായി തിരുവനന്തപുരം സ്വദേശിയായ താഹാ മുഹമ്മദ് അബ്ദുല്‍ കരീം നിയമിതനായി. അര്‍ക്കന്‍സാസ് ട്രാവലര്‍ എന്നറിയപ്പെടുന്ന ഈ ബഹുമതിക്ക് അദ്ദേഹത്തെ തെരഞ്ഞെടുത്തത് അര്‍ക്കന്‍സാസ് ഗവര്‍ണര്‍ സാറാ ഹക്കബീ സാന്‍ഡേഴ്‌സ് ആണ്.
അമേരിക്കന്‍ ചരിത്രത്തിലെ നിരവധി പ്രതിഭാശാലരും പ്രമുഖരും ഇതിനുമുമ്പ് ഈ ബഹുമതി അലങ്കരിച്ചിട്ടുണ്ട്. മുന്‍ പ്രസിഡന്റുമാരായ ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്വെല്‍റ്റ്, റൊണാള്‍ഡ് റൈഗന്‍, ഡൊണാള്‍ഡ് ട്രംപ് എന്നിവരാണ് പട്ടികയിൽ ഉള്ളത്.
കവയിത്രിയും സിവില്‍ റൈറ്റ്‌സ് പ്രവര്‍ത്തകയുമായ മായ ആഞ്ചലോ, ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി,ആര്‍തര്‍ ആഷെ, കണ്‍ട്രി മ്യൂസിക് സൂപ്പര്‍സ്റ്റാര്‍ ഗാര്‍ത്ത് ബ്രൂക്‌സ്, ഹാസ്യനടന്‍ ബോബ് ഹോപ്പ്, ഐബിഎമ്മിന്റെ സഹസ്ഥാപകന്‍ തോമസ് ജെ. വാട്‌സണ്‍ തുടങ്ങിയവരുടെയും പട്ടികയിലേക്കാണ് താഹാ ചേരുന്നത്.
ഇത്തരം മഹത്തായ വ്യക്തിത്വങ്ങളുടെ പിന്നാലെ ഒരിന്‍ന്ത്യക്കാരന്‍ ഈ സ്ഥാനത്തേക്ക് എത്തുന്നത് അഭിമാനകരമാണ്.
‘പ്രകൃതി സംസ്ഥാനം’എന്നറിയപ്പെടുന്ന അര്‍ക്കന്‍സാസിന്റെ സംസ്‌കാരപരമായ പൈതൃകം, ചരിത്രം, കാലഹരണപ്പെട്ടില്ലാത്ത മൂല്യങ്ങള്‍ എന്നിവയെ ലോകത്തെ അവബോധിപ്പിക്കുകയും ആഗോളതലത്തില്‍ സംസ്ഥാനത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുകയും ചെയ്യുന്നത് ഈ പദവിയുടെ മുഖ്യ ലക്ഷ്യമാണ്.
താഹാ മുഹമ്മദ് അബ്ദുല്‍ കരീം തന്റെ നിയമനത്തെക്കുറിച്ച് പ്രതികരിക്കുമ്പോള്‍, “അര്‍ക്കന്‍സാസ് ഗുഡ്‌വില്‍ അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടതില്‍ വളരെ അഭിമാനമുണ്ട്.
ഈ ബഹുമതിക്ക് അര്‍ഹനാക്കിയത് എന്റെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സ്‌നേഹവും പിന്തുണയുമാണ്” എന്നും പറഞ്ഞു.
വീസയ്ക്ക് 15,000 ഡോളര്‍ ബോണ്ട് നിര്‍ബന്ധമാക്കുന്നു; അമേരിക്കന്‍ യാത്രക്കാര്‍ക്ക് ഇരുട്ടടി
അമേരിക്കന്‍ യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്കു പണിവരുന്നു. അമേരിക്ക വിസ അപേക്ഷിക്കുന്നവര്‍ക്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്താനാണ് നീക്കം. ഇത് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായേക്കും എന്നാണ് റിപ്പോർട്ടുകൾ.
വീസയുടെ കാലാവധി അവസാനിക്കുമ്പോള്‍ രാജ്യം വിടാതെ തങ്ങുന്നവരെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കൊണ്ടുവരുന്നത്.
ഏതൊക്കെ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഈ നിബന്ധന ബാധകമാവുക എന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
15,000 ഡോളര്‍ വരെ ബോണ്ട് ആവശ്യപ്പെടാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരുങ്ങുന്നതായിട്ടാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ബിസിനസ്, ടൂറിസ്റ്റ് വീസകള്‍ക്കായി അപേക്ഷിക്കുന്ന ചിലർക്കാണ് ഈ നിർദേശം വന്നിട്ടുള്ളത്.
ഒരു വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അതിൻപ്രകാരം, 5,000 ഡോളറോ, 10,000 ഡോളറോ അല്ലെങ്കില്‍ 15,000 ഡോളറോ ബോണ്ടായി ആവശ്യപ്പെടാന്‍ കോണ്‍സുലര്‍ ഓഫിസര്‍മാര്‍ക്ക് അധികാരം നല്‍കും
അമേരിക്കയില്‍ വീസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്നവരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം എന്നാണ് സൂചന.
ഈ നീക്കം പല വീസ അപേക്ഷകര്‍ക്കും വലിയ സാമ്പത്തിക ബാധ്യത വരുത്തി വെച്ചേക്കാം. സാമ്പത്തിക നിലയില്‍ മികവുള്ളവര്‍ മാത്രം അമേരിക്കയില്‍ തങ്ങിയാല്‍ മതിയെന്നാണ് നിലപാട്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകരെ ലക്ഷ്യമിട്ടാണ് ഈ പുതിയ പൈലറ്റ് പ്രോഗ്രാം.
വീസയുടെ വ്യവസ്ഥകള്‍ പാലിച്ച് കൃത്യസമയത്ത് രാജ്യം വിടുന്നവര്‍ക്ക് ഈ ബോണ്ട് തുക തിരികെ ലഭിക്കും. എന്നാല്‍, വീസ വ്യവസ്ഥകള്‍ ലംഘിക്കുന്നവരുടെ പണം കണ്ടുകെട്ടും.
അമേരിക്കയിലെ പുതിയ വീട്ടിൽ പൂജ നടത്തി ഇന്ത്യൻ വംശജർ, വീടിന് തീപിടിച്ചെന്ന് കരുതി തീയണക്കാനെത്തി അഗ്നിരക്ഷാ സേന
ടെക്‌സസ്: അമേരിക്കയിലെ പുതിയ വീട്ടിൽ ഗൃഹപ്രവേശത്തിൻ്റെ ഭാഗമായി ഇന്ത്യൻ വംശജർ പൂജ നടത്തിയതിന് പിന്നാലെ വീടിന് തീപിടിച്ചെന്ന് തെറ്റിദ്ധരിച്ച് തീയണക്കാൻ സജ്ജരായി അഗ്നിരക്ഷാ സേനയെത്തി.
ആരോ വിളിച്ചറിയച്ചതിന് പിന്നാലെയാണ് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. വീടിൻ്റെ ഗ്യാരേജിലാണ് പൂജ നടത്തിയത്.
ഈ വീട്ടിൽ പുക നിറഞ്ഞ നിലയിൽ കണ്ടാണ് അഗ്നിരക്ഷാ സേനയ്ക്ക് സന്ദേശം പോയത്. പിന്നാലെ ബെഡ്ഫോർഡ് ഫയർ ഡിപ്പാർട്മെൻ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
വീട്ടുകാരോട് സംസാരിച്ച ഉദ്യോഗസ്ഥർക്ക് പക്ഷെ കാര്യം മനസിലായി. എന്നാൽ വീട്ടുകാർക്കെതിരെ എന്തെങ്കിലും നടപടിയെടുത്തോയെന്ന് വ്യക്തമല്ല.
വീട്ടുടമസ്ഥർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംത ഹഡിംബ എന്ന ഇന്ത്യൻ വംശജയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഹിന്ദുക്കളുടെ പൂജ അഗ്നിബാധയല്ലെന്ന കുറിപ്പും ഇതോടൊപ്പമുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ അഭിപ്രായം പറഞ്ഞിട്ടുണ്ട്.
Summary:
Taha Muhammed Abdul Kareem, a native of Thiruvananthapuram, has been appointed as the Goodwill Ambassador of the U.S. state of Arkansas. He was honored with the title “Arkansas Traveler” by Arkansas Governor Sarah Huckabee Sanders.