web analytics

അമേരിക്കയിലെ പുതിയ വീട്ടിൽ പൂജ നടത്തി ഇന്ത്യൻ വംശജർ, വീടിന് തീപിടിച്ചെന്ന് കരുതി തീയണക്കാനെത്തി അഗ്നിരക്ഷാ സേന

അമേരിക്കയിലെ പുതിയ വീട്ടിൽ പൂജ നടത്തി ഇന്ത്യൻ വംശജർ, വീടിന് തീപിടിച്ചെന്ന് കരുതി തീയണക്കാനെത്തി അഗ്നിരക്ഷാ സേന

ടെക്‌സസ്: അമേരിക്കയിലെ പുതിയ വീട്ടിൽ ഗൃഹപ്രവേശത്തിൻ്റെ ഭാഗമായി ഇന്ത്യൻ വംശജർ പൂജ നടത്തിയതിന് പിന്നാലെ വീടിന് തീപിടിച്ചെന്ന് തെറ്റിദ്ധരിച്ച് തീയണക്കാൻ സജ്ജരായി അഗ്നിരക്ഷാ സേനയെത്തി. ആരോ വിളിച്ചറിയച്ചതിന് പിന്നാലെയാണ് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. വീടിൻ്റെ ഗ്യാരേജിലാണ് പൂജ നടത്തിയത്.

ഈ വീട്ടിൽ പുക നിറഞ്ഞ നിലയിൽ കണ്ടാണ് അഗ്നിരക്ഷാ സേനയ്ക്ക് സന്ദേശം പോയത്. പിന്നാലെ ബെഡ്ഫോർഡ് ഫയർ ഡിപ്പാർട്മെൻ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വീട്ടുകാരോട് സംസാരിച്ച ഉദ്യോഗസ്ഥർക്ക് പക്ഷെ കാര്യം മനസിലായി. എന്നാൽ വീട്ടുകാർക്കെതിരെ എന്തെങ്കിലും നടപടിയെടുത്തോയെന്ന് വ്യക്തമല്ല.

വീട്ടുടമസ്ഥർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംത ഹഡിംബ എന്ന ഇന്ത്യൻ വംശജയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹിന്ദുക്കളുടെ പൂജ അഗ്നിബാധയല്ലെന്ന കുറിപ്പും ഇതോടൊപ്പമുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ അഭിപ്രായം പറഞ്ഞിട്ടുണ്ട്.

കാലിഫോർണിയ: അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. കാലിഫോർണിയയിലെ ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിറിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികൾ ക്ഷേത്രത്തിലെ ചുവരുകൾ ഇന്ത്യ വിരുദ്ധ എഴുത്തുകൾ കൊണ്ട് വികൃതമാക്കിയ നിലയിലാണ്.

സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ക്ഷേത്രത്തിന് നേരെ നടന്നത് ഏറ്റവും നിന്ദ്യമായ പ്രവൃത്തിയാണ് കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.രാജ്യത്തെ ക്ഷേത്രങ്ങൾക്ക് മതിയായ സുരക്ഷ നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ നടക്കാനിരിക്കുന്ന ഖാലിസ്ഥാൻ റഫറണ്ടം പരിപാടിക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ കാനഡയിലെ എഡ്മണ്ടണിലുള്ള ബിഎപിഎസ് സ്വാമിനാരായണ മന്ദിറിനു നേരെയും ആക്രമണം ഉണ്ടായിരുന്നു

English Summary :

In the US, firefighters rushed to an Indian-origin family’s new home after neighbors mistook the smoke from a housewarming puja as a fire.

indian-family-us-housewarming-puja-fire-alarm

US news, Indian-origin family, housewarming puja, fire department, cultural misunderstanding

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img