web analytics

പണം ചിലവാക്കാം കാര്യം നടക്കുമോ; കൂട്ടത്തോടെ അതിര്‍ത്തി കടന്ന് മലയാളികള്‍

കേരളത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് നടത്തിപ്പിന്റെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാൻ ശ്രമിച്ചതോടെ ഇവിടെ നിന്ന് ലൈസന്‍സ് നേടുക എളുപ്പല്ലെന്ന് മനസിലാക്കിയ യുവാക്കൾ പുതിയ പദ്ധതി കണ്ടെത്തിയിരിക്കുകയാണ്. എങ്ങനേയും ലൈസന്‍സ് കരസ്ഥമാക്കാന്‍ മലയാളികൾ കണ്ടെത്തിയ എളുപ്പവഴിയാണ് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുകയെന്നത്. ഇതിന് വേണ്ടി ചിലവാക്കുന്നതാകട്ടെ കേരളത്തില്‍ ചിലവഴിക്കേണ്ടിവരുന്നതിനേക്കാള്‍ ഇരട്ടിയോളം തുകയും.

ടെസ്റ്റിന് പോലും പോയില്ലെങ്കിലും കര്‍ണാടകയില്‍ ലൈസന്‍സ് ലഭിക്കുമെന്ന ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്. അതിര്‍ത്തി ഭാഗങ്ങളിലെ ഡ്രൈവിംഗ് സ്‌കൂളുകളില്‍ ഇപ്പോള്‍ അവിടുത്തുകാരെക്കാള്‍ കൂടുതലും മലയാളികളാണ്. ദിവസേന ആയിരക്കണക്കിന് ആളുകള്‍ കര്‍ണാടകയില്‍ നിന്ന് ഡ്രൈവിംഗ് പോലും അറിയാതെ ലൈസന്‍സ് എടുക്കുന്നുണ്ട്. അവിടങ്ങളിലെ ടെസ്റ്റ് കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ എത്തുന്നത് പോലും വളരെ അപൂര്‍വമായിട്ടാണ്. പണം മാത്രം ചിലവാക്കിയാല്‍ മതി രാജ്യത്തെ ഏത് റോഡിലും വാഹനം ഓടിക്കാനുള്ള ലൈസന്‍സ് ഒരു മാസത്തിനകം കയ്യില്‍ കിട്ടുമെന്നതാണ് സാഹചര്യം.

ആധാര്‍ കാര്‍ഡും ഫോട്ടോയും പിന്നെ പറയുന്ന തുക ഫീസായും എത്തിച്ചാല്‍ പണി കഴിഞ്ഞു, ‘H’ , ‘8’ തുടങ്ങിയ ഒരു നൂലാമാലകളും ഇല്ല. ടെസ്റ്റ് നടത്തുന്നത് പലപ്പോഴും ജൂനിയര്‍ ഉദ്യോഗസ്ഥര്‍ ആണ്. അപ്പോഴും ടെസ്റ്റില്‍ പങ്കെടുക്കുന്ന ആള്‍ക്കൊപ്പം ഡ്രൈവിംഗ് സ്‌കൂളിലെ പരിശീലകന്‍ എല്ലാ സഹായത്തിനും ഹാജരായിരിക്കും. കേരളത്തില്‍ നിന്ന് അതിര്‍ത്തി കടന്ന് അയല്‍ സംസ്ഥാനത്തേക്ക് പോകുന്ന മിക്കവാറും എല്ലാവരും ഡ്രൈവിംഗ് ലൈസന്‍സുമായിട്ടാണ് മടങ്ങിവരുന്നത്.

 

 

Read More: ഇന്ത്യയിൽ ആക്രമണത്തിന് പദ്ധതി, ലക്ഷ്യമിട്ടത് ഹിന്ദു നേതാക്കളെയും ജൂതന്മാരെയും; പിടിയിലായ ഐഎസ് ഭീകരരുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

Read More: ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ ബില്ലിൽ ഇളവ്; തട്ടിപ്പിൽ വീഴല്ലേ, പണം നഷ്ടമാകുമെന്ന് കെഎസ്ഇബി

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img