ആഗോളതലത്തിൽ വിപ്ലവം സൃഷ്ടിക്കും മലയാളികളുടെ ഈ കണ്ടുപിടിത്തം; കെട്ടിലും മട്ടിലും ഗുണനിലവാരത്തിലും ഭൂമിക്കടിയില്‍ നിന്ന് ഖനനം ചെയ്തെടുക്കുന്ന പ്രകൃതിദത്ത വജ്രം പോലെ തന്നെ; ലാബിൽ ഡയമണ്ട് നിർമിച്ച് എലിക്‌സര്‍

തിരുവനന്തപുരം: ഒറിജിനലിനെ വെല്ലുന്ന ഡയമണ്ട് ലാബില്‍ വികസിപ്പിച്ച് മലയാളി സ്റ്റാര്‍ട്ടപ്പ് ‘എലിക്‌സര്‍’. കെട്ടിലും മട്ടിലും ഗുണനിലവാരത്തിലും ഭൂമിക്കടിയില്‍ നിന്ന് ഖനനം ചെയ്തെടുക്കുന്ന പ്രകൃതിദത്ത വജ്രം പോലെ തന്നെയാണ്ലാബില്‍ വികസിപ്പിച്ചിരിക്കുന്ന ഡയമണ്ടും.

. ‘ലാബ് ഗ്രോണ്‍ ഡയമണ്ട്’ (ഗ്രീന്‍ ഡയമണ്ട്, കള്‍ച്ചര്‍ഡ് ഡയമണ്ട്) എന്നറിയപ്പെടുന്ന ഈ കൃത്രിമ വജ്രത്തിന് പ്രകൃതിദത്ത വജ്രത്തിന്‍റെ പത്തിലൊന്ന് വിലയേ വരു എന്നതും പ്രത്യേകതയാണ്. 

ആഭരണ വ്യവസായത്തില്‍ വിപ്ലവകരമായ മാറ്റം ലാബ് ഗ്രോണ്‍ ഡയമണ്ട് കൊണ്ടുവരും എന്നാണ് എലിക്‌സര്‍ സ്റ്റാര്‍ട്ടപ്പിന്‍റെ പ്രതീക്ഷ. ലാബ് ഗ്രോണ്‍ വജ്രാഭരണങ്ങളുടെ വില്‍പന എലിക്‌സര്‍  ഉടന്‍ തുടങ്ങുമെന്ന് മാനേജ്മെൻറ് അറിയിച്ചു.

യഥാര്‍ഥ വജ്രത്തിന്‍റെ പരിശുദ്ധിയും ഗുണമേന്മയും നിലനിര്‍ത്തുന്നു എന്ന അവകാശവാദത്തോടെയാണ് എലിക്‌സര്‍ വജ്രാഭരണങ്ങള്‍ നിർമിച്ചിരിക്കുന്നത്. പ്രകൃതിദത്ത വജ്രത്തിന്‍റെ പത്തിലൊന്ന് വിലയില്‍ ലാബ് ഗ്രോണ്‍ ഡയമണ്ടുകള്‍ വാങ്ങാം എന്നതാണ് പ്രത്യേകത. അഞ്ച് ലക്ഷം രൂപയാണ് ഒരു കാരറ്റ് പ്രകൃതിദത്ത വജ്രത്തിന്‍റെ വിലയെങ്കില്‍ എലിക്‌സര്‍ സ്റ്റാര്‍ട്ടപ്പിന്‍റെ ലാബ് ഗ്രോണ്‍ ഡയമണ്ടിന് 50,000 രൂപ മതിയാകും അതും അതേ നിലവാരത്തിൽ.

പ്രകൃതിയില്‍ വജ്രം രൂപംകൊള്ളുന്നതിന്‍റെ ഓരോ ഘട്ടവും ലബോറട്ടറിയിലേക്ക് പകര്‍ത്തിയാണ് എലിക്‌സര്‍ വജ്രം കൃത്രിമമായി സൃഷ്ടിച്ചത്. ഖനനം ചെയ്ത വജ്രങ്ങളുടെ അതേ ക്രിസ്റ്റല്‍ ഘടനയും രാസഘടനയുമാണ് ഇതിനും ഉള്ളത്. 

വജ്രത്തിന്‍റെ വലുപ്പം, ആകൃതി, ഗുണങ്ങള്‍ എന്നിവ ഇഷ്ടാനുസരണം ക്രമീകരിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. കാര്‍ബണ്‍ വജ്രമാകുന്നതിനുള്ള ഉയര്‍ന്ന ചൂടും മര്‍ദ്ദവും ലാബില്‍ ഒരുക്കിയാണ് നിർമാണം. 

ലാബില്‍ 1500-1800 ഡിഗ്രി ചൂട് കാര്‍ബണിന് നല്‍കിയ ശേഷം 5 മുതല്‍ എട്ട് ആഴ്ച വരെ ഉയര്‍ന്ന മര്‍ദ്ദത്തിലൂടെ കടത്തിവിടും. അങ്ങനെയാണ് ലാബ് ഗ്രോണ്‍ ഡയമണ്ടിന്‍റെ നിര്‍മാണഘട്ടങ്ങള്‍ നീളുന്നത്. ശുദ്ധ വജ്രത്തിന്‍റെ അതേ പവിത്രത ലാബ് ഗ്രോണ്‍ ഡയമണ്ടിന് എലിക്‌സര്‍ ജ്വല്‍സ് സ്റ്റാര്‍ട്ടപ്പ് അധികൃതര്‍ അവകാശപ്പെടുന്നു.

പ്രകൃതിദത്ത വജ്ര നിര്‍മാണത്തേക്കാള്‍  സമയവും വിഭവങ്ങളും മനുഷ്യവിഭവശേഷിയും കുറച്ച് മതി ലാബ് ഗ്രോണ്‍ ഡയമണ്ട് ഒരുക്കുന്നതിന്. ഖനന വേളയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇല്ലെന്നതും ആഭരണ നിര്‍മാണത്തില്‍ പരിസ്ഥിതിസൗഹൃദ മാതൃക നിലനിര്‍ത്തുന്നുന്നുവെന്നതും ലാബ് ഗ്രോണ്‍ ഡയമണ്ടിന്‍റെ പ്രത്യേകതയാണ്.

കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഈയിടെ കോവളത്ത് സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍-2024 സ്റ്റാര്‍ട്ടപ് സമ്മേളനത്തിലാണ് എലിക്‌സറിന്‍റെ വജ്രാഭരണങ്ങള്‍ ആദ്യമായി പുറത്തിറക്കിയത്. ഹഡില്‍ ഗ്ലോബല്‍-2024ന് പിന്നാലെ എലിക്സറിന് ഓര്‍ഡര്‍ ലഭിച്ചുതുടങ്ങി.

‘എലിക്സറിന്‍റെ വെബ്‌സൈറ്റ് വഴിയാണ് നിലവില്‍ ലാബ് ഗ്രോണ്‍ വജ്രാഭരണങ്ങളുടെ വില്‍പന നടക്കുന്നത്. പുത്തന്‍ ഡിസൈനുകള്‍ ഓരോന്നും വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യാറുണ്ട്. വരും ഭാവിയില്‍ എലിക്സര്‍ വിവിധയിടങ്ങളില്‍ ഷോറൂമുകള്‍ ആരംഭിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയാണ് ലാബ് ഗ്രോണ്‍ ഡയമണ്ട് ആഭരണങ്ങളുടെ പ്രധാന വിപണിയായി എലിക്സര്‍ ലക്ഷ്യമിടുന്നത്’ എന്നും എലിക്‌സര്‍ സ്റ്റാര്‍ട്ടപ് സ്ഥാപകന്‍ സായ്‌രാജ് പി ആര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഹഡില്‍ ഗ്ലോബല്‍-2024 എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച എലിക്‌സറിന്‍റെ വജ്രാഭരണങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിഥുന്‍ അജയ്, മുനീര്‍ മുജീബ് എന്നിവരാണ് എലിക്‌സര്‍ ജ്വല്‍സ് സ്റ്റാര്‍ട്ടപ്പിന്‍റെ സഹസ്ഥാപകര്‍. രാഹുല്‍ പച്ചിഗര്‍ (വിഷനറി ഇന്‍വെസ്റ്റര്‍), ജതിന്‍ കക്കാദിയ (മാനുഫാക്ചറിങ് ലീഡര്‍), അഫ്‌സല്‍ സെയ്ത് (ചീഫ് ടെക്‌നോളജി ഓഫീസര്‍), ഐറിന മറിയ സാജു (ഷെയര്‍ ഹോള്‍ഡര്‍) എന്നിവരാണ് എലിക്‌സറിന്‍റെ നേതൃനിരയിലെ മറ്റംഗങ്ങള്‍.

വജ്രത്തിന്‍റെ ഗുണമേന്മയ്ക്ക് ഇന്‍റര്‍നാഷണല്‍ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐജിഐ), ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക (ജിഐഎ) തുടങ്ങി ഈ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എലിക്‌സറിന് ലഭിച്ചിട്ടുണ്ട്. ഗുജറാത്തിലെ സൂറത്തിലാണ് എലിക്‌സറിന്‍റെ ആഭരണ നിര്‍മാണ ലാബ് പ്രവര്‍ത്തിക്കുന്നത്. വജ്രാഭരണങ്ങളുടെ മറ്റ് ജോലികള്‍ മുംബൈയില്‍ പൂര്‍ത്തിയാക്കി ആലപ്പുഴയില്‍ എത്തിക്കുന്നു. സാങ്കേതിക പ്രവര്‍ത്തനത്തിനായുള്ള എലിക്‌സറിന്‍റെ ഓഫീസ് കൊല്ലത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സാധാരണക്കാര്‍ക്കും വജ്രാഭരണങ്ങള്‍ വാങ്ങാന്‍ സാഹചര്യമൊരുക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ടുപോവുകയാണ് എലിക്‌സര്‍ സ്റ്റാര്‍ട്ടപ്പിന്‍റെ അണിയറക്കാര്‍.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ ആശ്വാസ വാർത്ത: കിണറ്റിൽ വീണ കാട്ടാനയെ കിണറിടിച്ച് കരയ്ക്ക് കയറ്റി; ആന കാടുകയറി

ഒടുവിൽ ആ ആശ്വാസ വാർത്ത എത്തി. ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ...

കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയില്‍

പ്രതി ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോട്ടയം: കഠിനംകുളം ആതിര കൊലപാതകക്കേസിലെ...

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ് നൽകും; മുന്നറിയിപ്പുമായി ബിജെപി സ്ഥാനാർത്ഥി

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ്...

കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ

കെട്ടിടങ്ങൾ പൊളിക്കുന്ന കരാറുകാരനോടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത് കൊച്ചി: കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ...

ഓസ്കറിൽ വീണ്ടും നിരാശ; അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതം പുറത്ത്

മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങളാണ് ഇടം നേടിയത് ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ...

Other news

ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ചു; വെളിച്ചപ്പാടിന് ദാരുണാന്ത്യം

500ലേറെ കുടുംബങ്ങൾ ഒത്തുചേർന്നാണ് ഈ ചടങ്ങ് നടത്താറുള്ളത് പാലക്കാട്: ക്ഷേത്രത്തിലെ ആചാരത്തിന്റെ ഭാഗമായി...

ഇടുക്കിയിൽ കർഷകന്റെ ഏക്കർ കണക്കിന് കൃഷി കളനാശിനി ഒഴിച്ച് നശിപ്പിച്ചു: ലക്ഷങ്ങളുടെ നഷ്ടം: വീഡിയോ കാണാം

ഇടുക്കി മുരിക്കാശേരിയിൽ പോലീസ് സ്റ്റേഷന് സമീപം തോമസ് ജോർജ്ജ് വെള്ളൂക്കുന്നേൽ എന്ന...

അറ്റകുറ്റപ്പണി: പശ്ചിമ റെയിൽവേയിലെ 451 ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണവുമായി റെയിൽവേ; വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സമയം മാറും

അറ്റകുറ്റപ്പണികളെത്തുടർന്ന് പശ്ചിമ റെയിൽവേയിലെ 451 ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണവുമായി റെയിൽവേ. മഹാരാഷ്ട്രയിലെ...

വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികൾക്ക് ജാമ്യം

കൊച്ചി: കൂത്താട്ടുകുളത്ത് വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച്...

കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍: ഫെബ്രുവരി 10 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം

കേരള മീഡിയ അക്കാദമിയുടെ 2024-ലെ മാധ്യമ അവാര്‍ഡുകള്‍ക്കുള്ള എന്‍ട്രികള്‍ 2025 ഫെബ്രുവരി...

കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയില്‍

പ്രതി ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോട്ടയം: കഠിനംകുളം ആതിര കൊലപാതകക്കേസിലെ...
spot_img

Related Articles

Popular Categories

spot_imgspot_img