ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വൻ്റി 20 മത്സരത്തിൽ ഒരുപിടി റെക്കോർഡുകൾ സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. 50 പന്തിൽ 107 റൺസാണ് താരം അടിച്ചുകൂട്ടിയ്ക്ക്. സഞ്ജുവിൻ്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ 61 റൺസിന് നീലപ്പട പ്രോട്ടീസിനെ തകർത്തിരുന്നു.10 കൂറ്റൻ സിക്സറുകളും ഏഴ് ഫോറുകളുമടങ്ങിയതായിരുന്നു സഞ്ജുവിൻറെ ഇന്നിംഗ്സ്.
മാൻ ഓഫ് ദ മാച്ചും സഞ്ജുവാണ്. ഇതോടെ ഇന്ത്യക്കായി ഏറ്റവും കൂടുതൽ തവണ കളിയിലെ താരമാകുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡും താരം സ്വന്തമാക്കി. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങ്ങിൽ 17.5 ഓവറിൽ 141 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.
ഒരു ട്വൻറി20 ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റോക്കോർഡ് രോഹിത് ശർമയോടൊപ്പം പങ്കിട്ടു. ഇരുവരും 10 വീതം സിക്സറുകളാണ് നേടിയത്. ഒമ്പത് സിക്സർ നേടിയ സൂര്യകുമാർ യാദവാണ് തൊട്ടു പിന്നിൽ.
അന്താരാഷ്ട്ര ട്വൻറി20യിൽ തുടരെ രണ്ട് സെഞ്ച്വറി നേടുന്ന നാലാമത്തെ താരവും ആദ്യ ഇന്ത്യക്കാനുംസഞ്ജുവിന് മുൻപ് ഗുസ്താവോ മക്കെയോൺ, റിലീ റൂസോ, ഫിൽ സാൾട്ട് എന്നിവർ മാത്രമാണ് തുടർച്ചയായി രണ്ട് തവണ നൂറിൽ തൊട്ടത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 47 പന്തിൽ നിന്ന് 111 റൺസായിരുന്നു സഞ്ജു നേടിയത്.
ദക്ഷിണാഫ്രിക്കക്കെതിരെ ട്വൻറി20യിൽ ഇന്ത്യൻ താരത്തിൻറെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ. 2015ൽ ധർമശാലയിൽ രോഹിത് ശർമ നേടിയ 106 റൺസ് എന്ന റെക്കോർഡാണ് സഞ്ജു മറികടന്നത്.
ടി20യിൽ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരം. സുരേഷ് റെയ്ന, രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നിവരാണ് ഈ പട്ടികയിലുള്ള മറ്റുള്ളവർ.
ദക്ഷിണാഫ്രിക്കക്കെതിരെ ട്വൻറി20യിൽ അവരുടെ നാട്ടിൽ ഇന്ത്യൻ താരം നേടുന്ന ഏറ്റവുമുയർന്ന സ്കോറാണ് 107).. 2023 ഡിസംബറിൽ ജൊഹന്നാസ് ബർഗിൽ സൂര്യകുമാർ യാദവ് നേടിയ 100 റൺസാണ് പഴങ്കഥയായത്.
ദക്ഷിണാഫ്രിക്കക്കെതിരെ ട്വൻറി20യിൽ ഏറ്റവുമുയർന്ന സ്കോർ നേടുന്ന നാലാമത്തെ താരമായി സഞ്ജു. ബാബർ അസം (122), ജോൺസൺ ചാൾസ് (118), ക്രിസ് ഗെയിൽ (117) എന്നിവരാണ് മുന്നിലുള്ളവർ.
വിക്കറ്റ് കീപ്പറെന്ന നിലയിൽ രണ്ട് ട്വൻറി20 സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ അന്താരാഷ്ട്ര താരം. സെർബിയയുടെ ലെസ്ലി അഡ്രിയാനാണ് ഇക്കാര്യത്തിൽ സഞ്ജുവിനൊപ്പം.
ട്വൻറി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ 50ലേറെ റൺസ് സ്വന്തമാക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായി സഞ്ജു. മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയേയും റിഷഭ് പന്തിനേയുമാണ് ഡർബനിലെ 107 റൺസ് പ്രകടനത്തിലൂടെ മറികടന്നത്.
കരുത്തരായ സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടിൽ കുറിച്ച സെഞ്ച്വറിയോടെ ടി20യിൽ ഇന്ത്യയുടെ ഓപ്പണിങ് റോൾ അദ്ദേഹം ഏറെക്കുറെ ഭദ്രമാക്കുകയും ചെയ്തിരിക്കുകയാണ്. സഞ്ജുവിന്റെ മിന്നുന്ന പ്രകടനം കാരണം ഇന്ത്യയുടെ അഞ്ചു താരങ്ങൾക്കാണ് പണി കിട്ടിയിരിക്കുന്നത്. അവർക്കു ഇനി പ്ലെയിങ് ഇലവനിൽ തിരിച്ചെത്തുക കടുപ്പം തന്നെയായിരിക്കും. ആരൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം.
ഇന്ത്യൻ ടി20 ടീമിന്റെ ഓപ്പണിങ് റോളിൽ സഞ്ജു സാംസണിന്റെ മിന്നുന്ന പ്രകടനം കാരണം ഏറ്റവുമധികം നെഞ്ചിടിപ്പ് രണ്ടു കളിക്കാർക്കാണ്. ഒരാൾ യുവ ഓപ്പണറും ബാറ്റിങ് സെൻസെഷനുമായ ശുഭ്മൻ ഗില്ലാണെങ്കിൽ മറ്റൊരാൾ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ റിഷഭ് പന്തുമാണ്.
ടി20യിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികൾ ഗില്ലും യശസ്വി ജയ്‌സ്വാളുമായിരുന്നു. എന്നാൽ രണ്ടു പേരും ഓസ്‌ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്‌കർ ട്രോഫിക്കുള്ള ടെസ്റ്റ് ടീമിന്റെ ഭാഗമായതിനാൽ സൗത്താഫ്രിക്കൻ പര്യടനത്തിനായി പരിഗണിച്ചില്ല. ഇതേ തുടർന്നാണ് സഞ്ജുവിനും അഭിഷേക് ശർമയ്ക്കും ഈ റോളിലേക്കു നറുക്കവീണത്.
ഓപ്പണറായെത്തിയ സഞ്ജു പ്രതീക്ഷകൾപ്പുറത്തെ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണർമാർ തിരിച്ചെത്തിയാലും ഈ റോളിൽ നിന്നും അദ്ദേഹത്തെ മാറ്റി നിർത്തുകയെന്നത് ഇന്ത്യക്കു അസാധ്യമായി മാറിയിരിക്കുകയാണ്. അസ്രീവ് ബാറ്ററായ ജയ്‌സ്വാൾ തീർച്ചയായും പ്ലെയിങ് ഇലവനിൽ കളിച്ചേ തീരൂ.
ഭയക്കേണ്ടത് ഗില്ലാണ്. കാരണം ഈ ഫോർമാറ്റിനു അനുയോജ്യമായ അഗ്രസീവ് ശൈലിയുടെ വക്താവല്ല അദ്ദേഹം. പലപ്പോഴും സ്ലോ ഇന്നിങ്‌സുകളുടെ പേരിൽ ഗിൽ പഴിയും കേട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ പുറത്തിരുത്തി പകരം സഞ്ജുവിനെയും ജയ്‌സ്വാളിനെയും ഈ ഫോർമാറ്റിൽ ഇന്ത്യ സ്ഥിരം ഓപ്പണർമാരും ആക്കിയേക്കും.
സഞ്ജു സാംസണിന്റെ മിന്നുന്ന പ്രകടനത്തോടെ ടി20യിൽ ഇനി വാട്ടർ ബോയ് മാത്രമായി റിഷഭ് പന്ത് ഒതുക്കപ്പെട്ടേക്കും. ടെസ്റ്റിൽ അദ്ദേഹത്തിന്റെ അസാധാരണ മിടുക്കിന്റെ കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ ടി20യിൽ റിഷഭ് വെറും സാധാരണ താരം മാത്രമാണ്.
ടി20യിൽ ഇന്ത്യക്കു വേണ്ടി 76 മൽസരങ്ങളിൽ അദ്ദേഹം ഇതിനകം കളിച്ചു കഴിഞ്ഞു. ഇവയിൽ നിന്നും 23.25 ശരാശരിയിൽ നേടാനായത് 1209 റൺസ് മാത്രമാണ്. വെറും മൂന്നു ഫിഫ്റ്റികൾ മാത്രമേ റിഷഭ് നേടിയിട്ടുള്ളൂ. സ്‌ട്രൈക്ക് റേറ്റ് 127.4 ആണ്. എന്നാൽ സഞ്ജുവിന്റെ കരിയറെടുത്താൽ ഓപ്പണറായ ശേഷം അദ്ദേഹം കരിയർ അടിമുടി മാറ്റിയെടുത്തിരിക്കുകയാണ്.
34 ടി20കളിൽ നിന്നും 152.06 എന്ന തകർപ്പൻ സ്‌ട്രൈക്ക് റേറ്റിൽ 701 റൺസ് താരം നേടിക്കഴിഞ്ഞു. രണ്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും ഇതിലുൾപ്പെടും. അതുകൊണ്ടു തന്നെ ടി20യിൽ ഇനി ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ സ്ഥാനത്തിനു കൂടുതൽ അർഹതയും സഞ്ജുവിനു തന്നെയാണ്.
ശുഭ്മൻ ഗിൽ, റിഷഭ് പന്ത് എന്നിവർ മാത്രമല്ല ഓപ്പണറായുള്ള സഞ്ജു സാംസണിന്റെ വളർച്ച കാരണം മറ്റു മൂന്നു താരങ്ങൾ കൂടി ഭയക്കണം. വിക്കറ്റ് കീപ്പർമാരായ ഇഷാൻ കിഷൻ, ധ്രുവ് ജുറേൽ, ജിതേഷ് ശർമ എന്നിവരാണിത്. സഞ്ജുവിനെ ഓവർടേക്ക് ചെയ്ത് മൂന്നു പേർക്കും ഇനി ടി20 ടീമിൽ കയറിപ്പറ്റുക കടുപ്പം തന്നെയായിരിക്കും.
ടീമിന്റെ ഭാവി ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് ജുറേൽ. അവസരം ലഭിക്കുമ്പോഴെല്ലാം ശ്രദ്ധേയമായ പ്രകടനങ്ങൾ താരം നടത്തുകയും ചെയ്യുന്നുണ്ട്. ഇഷാനാവട്ടെ അടുത്തിടെയായി ബിസിസിഐയുടെ ഗുഡ് ലിസ്റ്റിൽ നിന്നും പുറത്തായ താരമാണ്.
നേരത്തേ ടി20യിൽ ഓപ്പണിങ് റോളിൽ കളിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിനു ഇനി തിരിച്ചുവരവ് കടുപ്പമാവും. ജിതേഷാവട്ടെ സീനിയർ താരങ്ങളില്ലാത്തപ്പോൾ ടീമിലെത്തിയിരുന്ന താരമാണ്. സഞ്ജു കസറുന്നതോടെ ഇനി അദ്ദേഹത്തെ ഭാവി പരമ്പരകളിൽ പരിഗണിക്കാനും സാധ്യത കുറവാണ്.
ഇന്ത്യക്കു വേണ്ടി വൈറ്റ് ബോൾ ഫോർമാറ്റിൽ മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിലും കളിക്കാൻ തനിക്കു അർഹതയുണ്ടെന്നു കാണിച്ചു തന്നിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. റെഡ് ബോൾ ക്രിക്കറ്റിൽ ഇപ്പോൾ ടീം ഇന്ത്യയെ ഏറ്റവുമധികം വലയ്ക്കുന്നത് സ്പിൻ ബൗളിങിന സമർഥമായി നേരിടാൻ ശേഷിയുള്ള ബാറ്റർമാർ അധികമില്ലെന്നതാണ്.
ന്യൂസിലാൻഡുമായുള്ള അവസാനത്തെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ തൂത്തുവാരപ്പെടാനുള്ള പ്രധാനപ്പെട്ട കാരണവും ഇതു തന്നെയാണ്. കിവികളുടെ സ്പിന്നർമാരായിരുന്നു ഇന്ത്യൻ ബാറ്റിങ് നിരയുടെ കഥ കഴിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൽ നിലവിലെ ഭൂരിഭാഗം താരങ്ങളും സ്പിൻ ബൗളിങിനെതിരേ പതറവെയാണ് സൗത്താഫ്രിക്കൻ സ്ലോ ബൗളർമാർക്കെതിരേ സഞ്ജു സാംസൺ അഴിഞ്ഞാടിയത്. ന്യൂസിലാൻഡുമായുള്ള കഴിഞ്ഞ മൂന്നു ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യൻ നിരയിൽ യശസ്വി ജയ്‌സ്വാൾ, റിഷഭ് പന്ത് തുടങ്ങിയ ചുരുക്കം ചിലർ മാത്രമാണ് സ്പിന്നർമാരെ ആത്മവിശ്വാസത്തോടെ നേരിട്ടത്.
പരമ്പരയുടെ തുടക്കത്തിൽ അൽപ്പം വിയർത്തെങ്കിലും പിന്നീട് ശുഭ്മൻ ഗില്ലും സ്പിന്നർമാർക്കെതിരേ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്തിയിരുന്നു. മുൻ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയടക്കം സ്പിൻ ബൗളിങിനെതിരേ വൻ ദുരന്തമായിരുന്നു. ടേൺ ചെയ്ത് അകത്തേക്കും പുറത്തേക്കും വരുന്ന ബോളുകൾക്കെതിരേ എങ്ങനെ കളിക്കണമെന്ന ധാരണ പോലും ഭൂരിഭാഗം പേർക്കുമില്ലായിരുന്നു.
അതുകൊണ്ടു തന്നെയാണ് ടെസ്റ്റ് ടീമിൽ സഞ്ജു സാംസണിന്റെ പ്രാധാന്യവും വർധിക്കുന്നത്. ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായ റിഷഭ് ഈ ഫോർമാറ്റിൽ മാരക ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്നതിനാൽ ഈ റോളിൽ സഞ്ജുവിനെ ഇന്ത്യക്കു കളിപ്പിക്കാൻ സാധിക്കില്ല. പകരം മധ്യനിരയിൽ സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളിൽ അദ്ദേഹത്തെ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്സ്ഥാനം ഭദ്രമാക്കി
സഞ്ജു ഓപ്പണറായി ഇറങ്ങി ടി20 കരിയറിലെ തുടർച്ചയായ രണ്ടാമത്തെ സെഞ്ച്വറിയും കുറിച്ചതോടെ ഇന്ത്യൻ ടീമിസെ സ്ഥാനവും ഏറെക്കുറെ ഭദ്രമാക്കിയിരിക്കുകയാണ് സഞ്ജു സാംസൺ. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ പരമ്പരയിലെ അവസാന ടി20യിലും അദ്ദേഹം കിടിലൻ സെഞ്ച്വറി കുറിച്ചിരുന്നു.
ഈ ഫോർമാറ്റിൽ തുടർച്ചയായി രണ്ടു സെഞ്ച്വറികൾ നേടിയ ആദ്യത്തെ താരം കൂടിയാണ് സഞ്ജു. വരാനിരിക്കുന്ന ടി20 പരന്വരകളിൽ ഇനി ഫസ്റ്റ് ചോയ്‌സ് ഓപ്പണർമാർ മടങ്ങിയെത്തിയാലും അദ്ദേഹത്തെ ഇന്ത്യ ഇനി ഒഴിവാക്കാൻ സാധ്യതയില്ല.