web analytics

മലയാളത്തിന്റെ യശസ്സ് ഉയർത്തിയ കലാകാരൻ, മലയാളം മോഹൻലാലിനോട് കടപ്പെട്ടിരിക്കുന്നു: പിണറായി വിജയൻ

മലയാള സിനിമ രംഗത്ത് നിറഞ്ഞു നിൽക്കുകയും മലയാള സിനിമയുടെ യശസ് ഉയർത്തുകയും ചെയ്യുന്ന കലാകാരനാണു മോഹൻലാലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.Malayalam owes Mohanlal: Pinarayi Vijayan

മലയാളം മോഹൻലാലിനോട് കടപ്പെട്ടിരിക്കുന്നു. മോഹൻലാലിന്റെ മനുഷ്യത്വം എടുത്ത് പറയേണ്ടതാണ്. കേരളത്തേയും കേരളീയരേയും നെഞ്ചോട് ചേർത്തു നിർത്തുന്ന കലാകാരനാണു ലാലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോട് അനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ പുരസ്കാര സമർപ്പണത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

സിനിമാ മേഖലയിലടക്കം സ്ത്രീകൾക്കു നിർഭയമായി ജോലി ചെയ്യാൻ കഴിയണം. കലാകാരികൾക്ക് ഉപാധികൾ ഉണ്ടാകരുത്. സിനിമയിലെ ഓരോ അംശവും ജനങ്ങളെ സ്വാധീനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിനിമ പീഡന വിവാദങ്ങളെ തുടർന്നുണ്ടായ ‘അമ്മ’യിലെ കൂട്ട രാജിക്കു പിന്നാലെ മോഹൻലാൽ അടക്കം വിമർശനങ്ങൾ നേരിടുന്നതിനിടെയാണു മുഖ്യമന്ത്രിയുടെ പ്രസംഗം.

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ചടങ്ങിൽ പങ്കെടുത്തു. ശ്രീകുമാരൻ തമ്പിയുടെ പേരിലുള്ള പുരസ്കാരം മോഹൻലാലിന് മുഖ്യമന്ത്രി സമ്മാനിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img