web analytics

മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസ്; പ്രതിചേര്‍ത്ത രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി

കോഴിക്കോട്: മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ത്ത രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. പൊലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവർക്കെതിരെയാണ് നടപടി.

കേസില്‍ രണ്ടു പൊലീസുകാരെ പ്രതിചേര്‍ത്ത് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബാങ്ക് രേഖകള്‍, മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ എന്നിവ പരിശോധിച്ചതില്‍ നിന്നും സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ ഇവര്‍ പ്രതികളുമായി നടത്തിയത് കണ്ടെത്തിയിരുന്നു.

ഏറെ ഗൗരവമുള്ള വിവരങ്ങളാണ് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ രണ്ടു പൊലീസുകാരെയും പ്രതി ചേര്‍ത്ത് അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് മലപ്പറമ്പിലെ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് നടത്തുന്ന പെണ്‍വാണിഭ സംഘത്തെ നടക്കാവ് പോലീസും സിറ്റി ക്രൈം സ്‌ക്വാഡും പിടികൂടിയത്. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്തിരുത്തി സ്വദേശി ഉപേഷ് ഉള്‍പ്പടെ 9 പേരാണ് പിടിയിലായത്.

വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ വിജനമായ സ്ഥലത്ത് ഇറക്കി; സ്വകാര്യ ബസിന് പണി കൊടുത്ത് ട്രാഫിക് പൊലീസ്

കോഴിക്കോട്: വിദ്യാർത്ഥിനിയെ ബസ്റ്റോപ്പിൽ ഇറക്കാതെ വിജനമായ സ്ഥലത്ത് ഇറക്കി വിട്ട സ്വകാര്യ ബസിന് പിഴചുമത്തി ട്രാഫിക് പൊലീസ്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.

ചുങ്കം പഴശ്ശിരാജ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങേണ്ട വിദ്യാർത്ഥിനിയെയാണ് രണ്ട് കിലോമീറ്റർ കഴിഞ്ഞ് ഇറക്കിവിട്ടത്. താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് ദുരനുഭവം നേരിട്ടത്.

കുടുംബം പൊലീസിൽ പരാതി നൽകിയതോടെയാണ് സ്വകാര്യ ബസിനെതിരെ നടപടിയെടുത്തത്. രണ്ടു കിലോമീറ്റർ നടന്നാണ് വീട്ടിൽ എത്തിയത് എന്ന് വിദ്യാർത്ഥിനി പറഞ്ഞു.

നിലമ്പൂർ താമരശേരി റൂട്ടിൽ ഓടുന്ന എ വൺ എന്ന ബസിനെതിരെയാണ് നടപടി. ഡ്രൈവർക്കും കണ്ടക്ടർക്കും താക്കീത് നൽകി പിഴയും ചുമത്തി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img