web analytics

ആടിനെ പട്ടിയാക്കിക്കോ പക്ഷെ പട്ടിയെ ആടാക്കരുത്; ആടിനെപ്പോലെയല്ല ഇവനൊരു ഭീകരജീവിയാണ്

ആടുകളുടേത് പോലെ തല, ചെറിയ കണ്ണ്; ഈ ജീവി ഏതാണെന്ന് മനസിലായോ?
കാഴ്‌ചയിൽ ചെമ്മരിയാടിനെ പോലെ തോന്നും. പക്ഷേ,​ ഒന്ന് സൂക്ഷിച്ച് നോക്കിയാൽ അറിയാം ഇതൊരു പ്രത്യേക ഇനം നായയാണ്. ബെഡ്‌ലിംഗ്‌ടൺ ടെറിയർ എന്നാണ് ക്യൂട്ട് ലുക്കുള്ള ഈ നായ അറിയപ്പെടുന്നത്. റോത്ബറി ടെറിയർ, റോത്ബറി ലാമ്പ് എന്നിങ്ങനെയും വിളിപ്പേരുകളുണ്ട്. വടക്ക് – കിഴക്കൻ ഇംഗ്ലണ്ടിലെ നോർത്തംബെർലാൻഡിലെ ബെഡ്‌ലിംഗ്‌ടൺ ആണ് സ്വദേശം. ആടുകളുടേത് പോലെ തന്നെ ഓവൽ ഷേപ്പിലുള്ള തലയാണ് ഇവയ്ക്ക്. ഒരിഞ്ചോളം നീളമുള്ള ആടിന്റേത് പോലുള്ള ചെറു രോമങ്ങളും ആൽമണ്ട് ആകൃതിയിലെ ചെറിയ കണ്ണുകളും മറ്റു നായ ഇനങ്ങളിൽ നിന്നും ഇവരെ വ്യത്യസ്തരാക്കുന്നു.
കാഴ്‌‌‌ചയിൽ വളരെ ക്യൂട്ട്‌ ആണെങ്കിലും ദേഷ്യം വന്നാൽ ടെറർ ആയി മാറാൻ ഇക്കൂട്ടർക്ക് മടിയില്ല. ഓട്ടമത്സരം അടക്കം നായകൾക്കായുള്ള വിവിധ മത്സരങ്ങളിൽ ബെഡ്ലിംഗ്ടൺ ടെറിയറുകളെ ഉപയോഗിക്കാറുണ്ട്.
ഓട്ടത്തിൽ മാത്രമല്ല നീന്താനും മിടുക്കരാണ്.
വളരെ വേഗത്തിൽ ഓടാൻ കഴിവുള്ള ഇവ മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങും. മനുഷ്യർക്കൊപ്പം ചങ്ങാത്തം കൂടാൻ വളരെ ഉത്സാഹമാണ്. പതിനാല് വർഷം വരെയാണ് ആയുസ്. ഏകദേശം 7 മുതൽ 11 കിലോയോളം ഭാരമുണ്ട്. വെള്ള, ഗ്രേ, ഇളം നീല തുടങ്ങിയ നിറങ്ങളിലൊക്കെ കാണപ്പെടുന്ന ഇവയ്ക്ക് 17 ഇഞ്ച് നീളമുണ്ട്.
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img