റാസൽഖൈമയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം; ഏഷ്യൻ സ്വദേശിയായ വീട്ടുജോലിക്കാരിക്ക് ഗുരുതര പരിക്ക്
റാസൽഖൈമയിലെ വാദി എസ്‌ഫിതയിൽ വെള്ളിയാഴ്ച (സെപ്റ്റംബർ 12) പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വലിയ ദുരന്തമുണ്ടായി.
റാസൽഖൈമ നഗരത്തിൽ നിന്ന് 96 കിലോമീറ്റർ തെക്കായി നടന്ന ഈ സ്ഫോടനത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും 40 വയസ്സുള്ള ഏഷ്യൻ സ്വദേശിയായ വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റുകയും ചെയ്തു.
ഇവരുടെ ശരീരത്തിന്റെ ഭൂരിഭാഗവും രണ്ടാം, മൂന്നാം ഡിഗ്രി പൊള്ളലേറ്റ നിലയിലാണ്. ഇപ്പോൾ ഗുരുതരാവസ്ഥയിൽ ഷെയ്ഖ് ഖലീഫ സ്പെഷാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ശസ്ത്രക്രിയകൾക്ക് വിധേയയാകുകയാണ്.
തകര്‍ന്നുവീണ വിമാനത്തില്‍ ‘സ്‌പേസ് എക്‌സ്’ ലോഗോയുള്ള പാക്കറ്റുകൾ….തുറന്നപ്പോൾ കണ്ട കാഴ്ച…!
ആദ്യം പരുക്കേറ്റവരെ ഫുജൈറ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്കുകളുടെ ഗുരുത്വം കാരണം പിന്നാലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുടുംബാംഗങ്ങൾ അപകടസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായതായി വീട്ടുടമ മുസബഹ് മുഹമ്മദ് അൽ ലൈലി പറഞ്ഞു.
സ്ഫോടനത്തിന്റെ ശക്തിയിൽ അടുക്കളയുടെ വാതിൽ ഏകദേശം 50 മീറ്റർ അകലേക്ക് തെറിച്ചു. പാത്രങ്ങൾ ഉരുകി, എയർ കണ്ടീഷണറും ഫ്രിഡ്ജും തകർന്നു.
പ്ലാസ്റ്റിക് സീലിംഗ് പൊളിഞ്ഞ് ഫാനുകളും ഉപകരണങ്ങളും എല്ലാം ചിതറിനിന്നു. “അതൊരു സാധാരണ തീപിടിത്തമല്ലായിരുന്നു, വീടിന്റെ മുഴുവൻ ഭാഗവും തകർന്നുപോയി,” അൽ ലൈലി പറഞ്ഞു.
സംഭവ വിവരം ലഭിച്ചതോടെ റാസൽഖൈമ പൊലീസും സിവിൽ ഡിഫൻസിലെ ഫയർ ഇൻവെസ്റ്റിഗേഷൻ വിദഗ്ധരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും അന്വേഷണവും ആരംഭിച്ചു.
പതിവുപോലെ വെള്ളിയാഴ്ച കുടുംബം അന്തരിച്ച പിതാവിന്റെ വീട്ടിൽ ഒത്തുകൂടിയ സമയത്താണ് സംഭവം നടന്നതെന്നും, സന്ധ്യാസമയത്ത് താനും സഹോദരിയും പുറത്തായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ആദ്യം ഞങ്ങൾ കേട്ട ശബ്ദം വാതിൽ അടച്ചതാണെന്ന് കരുതിയിരുന്നു. പക്ഷേ ഉടൻ വീട്ടുജോലിക്കാരി ‘തീ, തീ’ എന്ന് നിലവിളിക്കുന്നത് കേട്ടപ്പോൾ ഓടിച്ചെന്ന് നോക്കിയപ്പോൾ വീട് തകർന്നുകിടക്കുകയായിരുന്നു,
” അൽ ലൈലി ഓർത്തെടുത്തു. എലിയുടെ കരണ്ടിനെത്തുടർന്ന് ഗ്യാസ് സിലിണ്ടറിന്റെ ട്യൂബിൽ ഉണ്ടായ ചോർച്ചയാണ് സ്ഫോടനത്തിന് കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ചോർച്ച മൂലം തീപിടിത്തവും തുടർന്ന് പൊട്ടിത്തെറിയും ഉണ്ടായതായും അവർ സ്ഥിരീകരിച്ചു.