web analytics

54 ബിരുദ പ്രോഗ്രാമുകൾ ഇനി നാലുവർഷമാകും; ചട്ടങ്ങൾ തയ്യാറാക്കി മഹാത്മാഗാന്ധി സർവകലാശാല

കോട്ടയം: ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കാനുള്ള ചട്ടങ്ങൾ തയ്യാറാക്കി മഹാത്മാഗാന്ധി സർവകലാശാല. അടുത്ത അധ്യയനവർഷം മുതൽ 54 മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ ഇനി നാലുവർഷമാകും. എന്നാൽ മൂന്നുവർഷത്തോടെ കോഴ്സ് പൂർത്തിയാക്കാനും അവസരമുണ്ട്. മൂന്നവർഷം കൊണ്ട് പൂർത്തിയാക്കി പരീക്ഷ ജയിക്കുന്നവർക്ക്‌ ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കും.

എന്നാൽ നാലുവർഷ കോഴ്‌സ്‌ പൂർത്തിയാക്കിയാലേ ഓണേഴ്‌സ്‌ ബിരുദം ലഭിക്കൂ. മൂന്നുവർഷക്കാലത്ത്‌ മികച്ച ക്രെഡിറ്റ്‌ നേടുന്നവർക്കാണ് നാലാംവർഷം ഓണേഴ്‌സ്‌ വിത്ത്‌ റിസർച്ചിന്‌ അവസരം. മൂന്നുവർഷം കഴിഞ്ഞ് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങിയാൽ ഈ അവസരം നഷ്ടമാകും. ഒന്നാം വർഷം പൂർത്തിയാക്കിയാൽ സർട്ടിഫിക്കറ്റും രണ്ടുവർഷം കഴിഞ്ഞാൽ ഡിപ്ലോമയും നൽകുന്ന രീതിയാണ്‌ ദേശീയ വിദ്യാഭ്യാസനയത്തിലുള്ളത്‌. എന്നാൽ, ഇക്കാര്യത്തിൽ യുജിസി അന്തിമ തീരുമാനമെടുത്തിട്ടില്ല. പഠിക്കാൻ യുജിസി വിദഗ്‌ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്‌. എം.ജി.യിലും ആദ്യ രണ്ടുവർഷം എക്‌സിറ്റ്‌ (പുറത്തുപോകാൻ അവസരം) തത്‌കാലം നടപ്പാക്കില്ല.

177 അക്കാദമിക്‌ ക്രെഡിറ്റ്‌ ആണ്‌ ആകെയുള്ളത്‌. ഓരോവർഷം പൂർത്തിയാക്കുമ്പോൾ നേടിയ ക്രെഡിറ്റിന്റെ സ്‌റ്റേറ്റ്‌മെന്റ്‌ വിദ്യാർഥികൾക്ക്‌ നൽകും. ഒരുവർഷം കഴിഞ്ഞാൽ മറ്റൊരു കോളേജിലേക്കോ സർവകലാശാലയിലേക്കോ പഠനം മാറ്റാൻ വിദ്യാർഥികൾക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. കോഴ്‌സ്‌ ഇടയ്‌ക്കുവെച്ച്‌ നിർത്തിയാലും വീണ്ടും പുനരാരംഭിക്കാം. പഠിച്ച കാലയളവിലെ ക്രെഡിറ്റ്‌ നിലനിൽക്കും.

പ്രോഗ്രാമുകളുടെ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിലും വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്‌. സയൻസ്‌ പ്രോഗ്രാമിന്‌ ചേരുന്നവർക്ക്‌ മൈനർ സബ്‌ജെക്ടായി ഏതെങ്കിലും ആർട്‌സ്‌ വിഷയം എടുക്കാം. അതുപോലെ തിരിച്ചും തിരഞ്ഞെടുക്കാം. പുതിയ സിലബസ്‌ മാർച്ച്‌ ഒന്നിന്‌ ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ ചെയർമാൻമാർ വൈസ്‌ ചാൻസലർക്ക്‌ സമർപ്പിക്കും.

 

Read Also: കൊച്ചിയിലെ മാൾ സൂപ്പർവൈസറുടെ മരണം കൊലപാതകം; സുരക്ഷ ജീവനക്കാരൻ പിടിയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട്...

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ കൗതുകകരമായ ശാസ്ത്ര വിവരങ്ങൾ

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ...

Related Articles

Popular Categories

spot_imgspot_img