web analytics

6,000 കോടി രൂപയുടെ മഹാദേവ് ആപ് അഴിമതി;മുൻ മുഖ്യമന്ത്രിയുടെ വീട്ടിൽ സിബിഐ റെയ്ഡ്

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവും ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിന്റെ വീട്ടിൽ സിബിഐ റെയ്ഡ്.

6,000 കോടി രൂപയുടെ മഹാദേവ് ആപ് അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം ഭൂപേഷ് ബാഗേലിന്റെ വീട്ടിൽ സിബിഐ സംഘം പരിശോധന നടത്തിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന് പുറമേയാണ് സിബിഐയും അന്വേഷണം നടത്തുന്നത്.

കേസും പരിശോധനകളും രാഷ്ട്രീയപ്രേരിതമെന്നാണ് ഭൂപേഷ് ബാഗേൽ പറയുന്നു. കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് തന്നെ വേടയാടുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

മഹാദേവ് ആപ് അഴിമതിക്കേസിന് പുറമേ മദ്യ അഴിമതി കേസിലും കോൺ​ഗ്രസ് നേതാവ് ഇപ്പോഴും അന്വേഷണം നേരിടുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ബാഗേലിന്റെ വസതികളിൽ ഇ.ഡി പരിശോധന നടത്തി.

ബാഗേലിന്റെ റായ്പുരിലെയും ഭിലാലിലെയും വീടുകളിലാണ് കഴിഞ്ഞ ​​​ദിവസം സിബിഐ സംഘം റെയ്ഡ് നടത്തിയത്. ഇതിന് പുറമേ കോൺഗ്രസ് എംഎൽഎ ദേവേന്ദ്ര യാദവ്, ബാഗേലിന്റെ മുൻ രാഷ്ട്രീയ ഉപദേഷ്ടാവ് വിനോദ് വർമ, ഐപിഎസ് ഓഫിസർമാരായ ആനന്ദ് ഛബ്ര, അഭിഷേക് പല്ലവ, ആരിഫ് ഷെയ്ഖ്, പ്രശാന്ത് അഗർവാൾ, പൊലീസ് ഉദ്യോഗസ്ഥനായ സഞ്ജയ് ധ്രുവ് എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തി.

ഛത്തീസ്ഗഡ് പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ നിന്നാണു കേസന്വേഷണം സിബിഐ ഏറ്റെടുത്തത്. ബാഗേലിനു പുറമേ ആപ്പിന്റെ പ്രമോട്ടർമാരായ രവി ഉപ്പൽ, സൗരഫ് ചന്ദ്രാകർ, ശുഭം സോണി, അനിൽകുമാർ അഗർവാൾ എന്നിവരടക്കം 14 പേർക്കെതിരെയാണു സിബിഐ കേസ് എടുത്തത്. മഹാദേവ് ആപ് അഴിമതിയുമായി ബന്ധപ്പെട്ട് 70 കേസുകൾ സർക്കാർ സിബിഐക്കു കൈമാറിയിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് അന്വേഷിക്കുന്നുണ്ട്.

വാതുവയ്പ് വെബ്സൈറ്റുകളുടെ കള്ളപ്പണം ബെനാമി അക്കൗണ്ടുകളിലൂടെ വെളുപ്പിക്കുന്നതിന് മറയായി മഹാദേവ് ആപ്പിനെ ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

പെരുമ്പാവൂരിൽ വമ്പൻ ട്വിസ്റ്റ്! കോൺഗ്രസ് പാളയത്തിൽ നിന്ന് ഇടത് സ്ഥാനാർഥി

പെരുമ്പാവൂരിൽ വമ്പൻ ട്വിസ്റ്റ്! കോൺഗ്രസ് പാളയത്തിൽ നിന്ന് ഇടത് സ്ഥാനാർഥി കൊച്ചി: പെരുമ്പാവൂർ...

കൗൺസിലിംഗിന് എത്തിയ 19കാരിയെ പീഡിപ്പിച്ച കേസ്: പള്ളി വികാരി അറസ്റ്റിൽ; പിടികൂടിയത് വേളാങ്കണ്ണിയിൽ നിന്ന്

കോട്ടയം: കൗൺസിലിംഗിനായി എത്തിയ 19 വയസ്സുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ...

അമ്പലപ്പുഴയിൽ ജി. സുധാകരന് കോൺഗ്രസ് പിന്തുണ; സ്ഥാനാർഥിയെ നിർത്തില്ല

അമ്പലപ്പുഴയിൽ ജി. സുധാകരന് കോൺഗ്രസ് പിന്തുണ; സ്ഥാനാർഥിയെ നിർത്തില്ല ന്യൂഡൽഹി: അമ്പലപ്പുഴ നിയമസഭ...

കാഴ്ചപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ഗണിതം ഇനി തൊട്ട് പഠിക്കാം

കാഴ്ചപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ഗണിതം ഇനി തൊട്ട് പഠിക്കാം പാലക്കാട്: കാഴ്ചപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ഗണിതശാസ്ത്രം...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Related Articles

Popular Categories

spot_imgspot_img