ഇഡിയുടെ എതിർപ്പിന് അവഗണന; ശിവശങ്കറിന്റെ ജാമ്യം വീണ്ടും നീട്ടി

ന്യൂഡൽഹി: ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിൻ്റെ ജാമ്യം നീട്ടി സുപ്രീം കോടതി. രണ്ട് മാസത്തേക്ക് കൂടിയാണ് ജാമ്യം നീട്ടിയത്. ചികിത്സാ ആവശ്യങ്ങൾ മുൻനിർത്തി ശിവശങ്കർ ജാമ്യ ഹർജി നൽകിയിരുന്നു. ഇതേ തുടർന്നാണ് കോടതി ജാമ്യം നീട്ടി നൽകിയത്. നട്ടെല്ലിന്റെ ചികിത്സയ്ക്ക് വേണ്ടി ഓഗസ്റ്റ് മൂന്നിനാണ് ശിവശങ്കറിന്‌ കോടതി ജാമ്യം അനുവദിച്ചത്.

ജാമ്യം ഒക്ടോബർ 2-ന് അവസാനിക്കാനിരിക്കെയാണ് ജാമ്യ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ശിവശങ്കർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. ഒരു ശസ്ത്രക്രിയ ഇതിനോടകം പൂർത്തിയായെന്നും ഒരെണ്ണം കൂടി ആവശ്യമാണെന്നും ശിവശങ്കറിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജും അഭിഭാഷകൻ മനു ശ്രീനാഥും കോടതിയിൽ വാദിച്ചു. എന്നാൽ, ചികിത്സയ്ക്കായി അനന്തമായി ജാമ്യം നീട്ടി നൽകുന്നതിനെ ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ കെ.എം. നടരാജ് എതിർത്തു. ഈ എതിർപ്പ് അവഗണിച്ചാണ് ജാമ്യ കാലാവധി സുപ്രീം കോടതി നീട്ടിയത്.

കർശന ഉപാധികളോടെ ആയിരുന്നു ജാമ്യം നൽകിയത്. അന്വേഷണത്തിൽ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്. ജാമ്യ കാലയളവിൽ തന്റെ വീട്, ആശുപത്രി, ആശുപ്രതി പരിസരം എന്നിവിടങ്ങളിലേക്ക് മാത്രമേ പോകാൻ പാടുളളൂ എന്നതടക്കമുള്ള നിയന്ത്രണങ്ങൾ നിർദേശിച്ചിരുന്നു. ശിവശങ്കറിന്‌ ജാമ്യം നൽകരുതെന്ന ഇ ഡിയുടെ ശക്തമായ എതിർപ്പ് തള്ളിയായിരുന്നു കോടതിയുടെ ജാമ്യാനുമതി. ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, എം.എം.സുന്ദരേഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് ഇട്ടത്. ശിവശങ്കറിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് എറണാകുളം മെഡിക്കല്‍ കോളേജ് നല്‍കിയ റിപ്പോര്‍ട്ട് സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു.

ഫെബ്രുവരി 14 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു മുതൽ ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ കസ്റ്റഡിയിലായിരുന്നു.

Also Read: നടി സംയുക്ത വർമ്മ കുലസ്ത്രീ ആണോ ? ആരാധകർ ചോദിക്കുന്നു

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

വ്യാപക കൃഷി നാശം; കുന്നംകുളത്ത് വെടിവെച്ചു കൊന്നത് 14 കാട്ടുപന്നികളെ

തൃശ്ശൂർ: കുന്നംകുളത്ത് വ്യാപക കൃഷിനാശം വരുത്തിയ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകർ നൽകിയ...

ഇനി എടിഎം മെഷീനിൽ പണം കിട്ടുന്നതുപോലെ പുസ്തകം വാങ്ങാം; ആദ്യ സംരംഭം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇനി എടിഎം മെഷീനിൽ പണം കിട്ടുന്നതുപോലെ പുസ്തകം വാങ്ങാം. ....

പൂജയ്‌ക്കെന്ന്‌ പറഞ്ഞ് വിളിച്ചുവരുത്തി; ജ്യോത്സ്യനെ കവർച്ച ചെയ്ത സംഘം പിടിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പൂജയ്‌ക്കെന്ന്‌ പറഞ്ഞ് ജ്യോത്സ്യനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കവർച്ച...

ഇൻ്റർപോൾ തിരയുന്ന കടും കുറ്റവാളി വർക്കലയിൽ പിടിയിൽ; പിടിയിലായത് ഇങ്ങനെ:

തിരുവനന്തപുരം: അമേരിക്കയിലെ കള്ളപ്പണ കേസിലെ പ്രതിയും ഇൻ്റർപോൾ തിരഞ്ഞിരുന്ന ആളുമായിരുന്ന യുവാവ്...

കാരി ഭീകരനാണോ? കുത്തിയാൽ കൈ മുറിക്കേണ്ടി വരുമോ? കണ്ണൂരിൽ സംഭവിച്ചത് മറ്റൊന്ന്… സൂക്ഷിക്കുക മരണം വരെ സംഭവിച്ചേക്കാം

കണ്ണൂർ: കാരി മീനിൻ്റെ കുത്തേറ്റ യുവാവിൻ്റെ കൈപ്പത്തി മുറിച്ച് മാറ്റിയെന്ന വാർത്തയാണ്...

അടുപ്പുവെട്ട് രാവിലെ 10:15 ന്;ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!