web analytics

എം.പോക്‌സ്: അതിവേഗം പടർന്നു പിടിക്കുന്ന വകഭേദം യു.കെ.യിൽ സ്ഥിരീകരിച്ചു: 10 പേർ ക്വാറന്റൈനിൽ

ആഫ്രിക്കൻ രാജ്യങ്ങളിൽ പൊട്ടിപ്പുറപ്പെട്ട എം.പോക്‌സ് രോഗത്തിന്റെ അതിവേഗം പടർന്നു പിടിക്കാൻ സാധ്യതയുള്ള വകഭേദം യു.കെ.യിൽ കണ്ടെത്തി. ക്ലേഡ്-1 ബി. യുടെ വകഭേദമാണ് വൈറസ്. M. pox: Fast-spreading variant confirmed in UK.

ആളുകൾക്കിടയിൽ വേഗത്തിൽ പടർന്നുപിടിക്കാൻ സാധ്യതയാണ് ഈ വകഭേദത്തിന് നിലവിലുള്ളതെന്ന് വിദഗ്ദ്ധർ പറയുന്നു. ആഫ്രിക്കയിലെ രോഗബാധിത പ്രദേശങ്ങളിൽ നിന്നാണ് രോഗിക്ക് എം.പോക്‌സ് പടർന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.

ഒക്ടോബർ 22 ന് തന്നെ രോഗിക്ക് ചില ലക്ഷണങ്ങൾ അനുഭവപ്പെട്ടിരുന്നു. പനി , തലവേദന, ശാരീരികമായ അവശത എന്നിവയും പിന്നാലെ അനുഭവപ്പെട്ടു.

രോഗി ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൽ ഹൈ കോൺസിക്വൻസിസ് ഇൻഫെക്ഷ്യസ് ഡിസീസ് യൂണിറ്റിൽ ചികിത്സയിലാണ്. വൈറസ് അതിവേഗം പടരുന്നതാണെന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ആഫ്രിക്കൻ രാജ്യങ്ങളായ കെനിയ, ബുറുണ്ടി, കോംഗോ, എന്നിവിടങ്ങളിൽ ഇതേ വൈറസ് റിപ്പോർട്ട് ചെയ്തിരുന്നു. രോഗിയുമായി സമ്പർക്കം പുലർത്തിയ 10 പേരെ ആരോഗ്യ വിദഗ്ദ്ധർ കണ്ടെത്തി ക്വാറന്റയിനിലാക്കിയിട്ടുണ്ട്. യു.കെ.യിൽ ആദ്യമായാണ് സമാന രോഗം കണ്ടെത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img